സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികളുടെ അപകട മരണം; ഡ്രൈവര്‍ അറസ്റ്റില്‍
വടകര: ഇക്കഴിഞ്ഞ 22ന് ദേശീയപാതയിലെ കൃഷ്ണകൃപ കല്യാണ മണ്ഡപത്തിനു സമീപം സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികളെ ഇടിച്ച് നിര്‍ത്താതെ പോയ കണ്ടെയ്‌നര്‍ ലോറി പൊലിസ് പിടികൂടി.
ലോറി ഡ്രൈവര്‍ തൃശൂര്‍ പുതുക്കാട്ട് പടിയൂര്‍ പി.എ സാരഥിയെ(50) വടകര സി.ഐ എം.എം അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ബൈക്കിനു പിന്നില്‍ ലോറിയിടിച്ച് കൊടുവള്ളി ഓമശ്ശേരി സ്വദേശികളായ നൗഫലും ഭാര്യ മുബഷിറയുമാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ച കണ്ടെയ്‌നര്‍ ലോറി നിര്‍ത്താതെ പോകുകയായിരുന്നു. വാഹനം കണ്ടെത്താനാകാത്തത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
പരിസരത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ച ശേഷവും, സമീപത്തെ ആക്രിക്കച്ചവടക്കാരനും നല്‍കിയ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലുമാണ് പ്രതിയെ കണ്ടെത്താനായത്. കെ.എല്‍ 43 കെ 4647 കണ്ടെയ്‌നര്‍ ലോറിയും പൊലിസ് കസ്റ്റഡിയിലെടുത്തു. മംഗലാപുരത്തു നിന്ന് ചരക്കുകള്‍ ഇറക്കിയ ശേഷം എറണാകുളത്തേക്ക് പോകുകയായിരുന്നു കണ്ടെയ്‌നര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."