മുഖ്യമന്ത്രി 'മനുഷ്യസ്‌നേഹി'യാക്കിയ കുഞ്ഞനന്തന്‍ ടി.പി കേസിലെ ഒന്നാം പ്രതിയുമായി ഫോണില്‍ സംസാരിച്ചതിന്റെ കണക്കുമായി കെ.കെ രമ
കോഴിക്കോട്: ടി.പി വധക്കേസിലെ 13ാം പ്രതിയായിരുന്ന പി.കെ കുഞ്ഞനന്തനെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പത്രവും ചാനലും വിശുദ്ധനാക്കാന്‍ ശ്രമിക്കുന്നതിനെതിരേ കെ.കെ രമ. ഈ കാഴ്ച പരമ ദയനീയമാണെന്നും രമ ഫേസ്ബുക്കിലെ കുറിപ്പില്‍ വിമര്‍ശിച്ചു.
കുഞ്ഞനന്തനെന്ന 'മനുഷ്യസ്‌നേഹി' ടി.പിയെ വെട്ടിനുറുക്കിയ ക്വട്ടേഷന്‍ സംഘാംഗവും ഒന്നാം പ്രതിയുമായ അനൂപുമായി ടി.പി വധത്തിന് മുന്‍പ് ഫോണില്‍ നിന്ന് വിളിച്ചു സംസാരിച്ചത് ഏഴു തവണയാണ്! കുഞ്ഞനന്തനില്‍ മുഖ്യമന്ത്രി കണ്ട 'കരുതല്‍' എന്താണെന്ന് മനസ്സിലായല്ലോ. എന്നു ചോദിച്ചുകൊണ്ടാണ് രമ കുറിപ്പ് അവസാനിക്കുന്നത്. കുറിപ്പിനൊപ്പം പി.കെ കുഞ്ഞനന്തന്‍ കേസിലെ ഒന്നാം പ്രതിയായ അനൂപുമായി ഫോണില്‍ സംസാരിച്ചതിന്റെ പട്ടികയും കൂടെ പോസ്റ്റു ചെയ്തിട്ടുണ്ട്.
ബഹുമാനപ്പെട്ട നീതിപീഠം ഒരു കൊലക്കേസില്‍ ജീവപര്യന്തം തടവറ വിധിച്ചൊരു കുറ്റവാളിയെ 'കരുതലുള്ളൊരു മനുഷ്യസ്‌നേഹി'യായി സ്ഥാപിച്ചെടുക്കാനുള്ള ഈ കഠിനാധ്വാനം സഹതാപമുണര്‍ത്തുന്നതാണെന്നും കുഞ്ഞനന്തനോടുള്ള ഈ കടപ്പാട് മുഖ്യമന്ത്രിയുടേയും പാര്‍ട്ടി നേതൃത്വത്തിന്റെയും ബാധ്യതയാണെന്ന് ടി.പി വധത്തിന്റെ ഉള്ളുകള്ളികളറിയുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും രമ കുറിക്കുന്നുണ്ട്.
ഫേസ് ബുക്ക് കുറിപ്പ് ചുവടെ
കുഞ്ഞനന്തനെ വിശുദ്ധനാക്കാനുള്ള പ്രചാരണയുദ്ധം മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി ചാനലും പത്രവും സൈബര്‍ സംഘവും വരെ ഒരുമിച്ചു നയിക്കുന്ന ദയനീയക്കാഴ്ച്ച കേരളം കാണുകയാണ്. ബഹുമാനപ്പെട്ട നീതിപീഠം ഒരു കൊലക്കേസില്‍ ജീവപര്യന്തം തടവറ വിധിച്ചൊരു കുറ്റവാളിയെ 'കരുതലുള്ളൊരു മനുഷ്യസ്‌നേഹി'യായി സ്ഥാപിച്ചെടുക്കാനുള്ള ഈ കഠിനാധ്വാനം സഹതാപമുണര്‍ത്തുന്നു. കുഞ്ഞനന്തനോടുള്ള ഈ കടപ്പാട് മുഖ്യമന്ത്രിയുടേയും പാര്‍ട്ടി നേതൃത്വത്തിന്റെയും ബാധ്യതയാണെന്ന് ടിപി വധത്തിന്റെ ഉള്ളുകള്ളികളറിയുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
ഏതോ 'കള്ളമൊഴി' കേട്ട് കോടതി ഒരാളെ കൊലക്കേസിലെ ഗൂഢാലോചനയില്‍ ജീവപര്യന്തം ശിക്ഷിച്ചുകളഞ്ഞുവെന്ന കള്ളപ്രചരണം കഴിഞ്ഞെങ്കില്‍ ഇനി ടിപി വധക്കേസിലെ വിധിന്യായം ഒന്നു വായിച്ചുനോക്കാം. വിശദവായനയ്ക്ക് നേരമില്ലെങ്കില്‍ വിധിന്യായത്തിലെ ഈ ഫോണ്‍വിളിപട്ടികയൊന്ന് കാണാം. കുഞ്ഞനന്തനെന്ന 'മനുഷ്യസ്‌നേഹി' സഖാവ് ടിപിയെ വെട്ടിനുറുക്കിയ ക്വട്ടേഷന്‍ സംഘാംഗവും ഒന്നാം പ്രതിയുമായ അനൂപുമായി ടിപി വധത്തിന് മുന്‍പ് തന്റെ ഫോണില്‍ നിന്ന് വിളിച്ചു സംസാരിച്ചത് ഏഴു തവണയാണ്! കുഞ്ഞനന്തനില്‍ മുഖ്യമന്ത്രി കണ്ട 'കരുതല്‍' എന്താണെന്ന് മനസ്സിലായല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."