ആമസോണില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓര്‍ഡര്‍ ചെയ്തു; ലഭിച്ചത് ഭഗവത് ഗീത
കൊല്‍ക്കത്ത: ആമസോണില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓര്‍ഡര്‍ ചെയ്ത കൊല്‍ക്കത്ത സ്വദേശിയ്ക്ക് ലഭിച്ചത് ഭഗവത് ഗീത. കഴിഞ്ഞ ബുധനാഴ്ച്ചയാണ് സുദീര്‍ഥ ദാസ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓര്‍ഡര്‍ ചെയ്തത്. ബുക്കിങ് സ്ഥിരീകരിച്ചുകൊണ്ടുള്ള മെസേജും ദാസിന് ലഭിച്ചിരുന്നു.
എന്നാല്‍, ശനിയാഴ്ച രാത്രി 11 മണിയോടെ ഒരു സ്ത്രീ വിളിക്കുകയും തെറ്റായ പുസ്തകമാണ് അയച്ചതെന്നും പാക്കേജ് നിരസിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.എന്നാല്‍ ദാസ് ഓഫിസിലായിരുന്നു അതിനാല്‍ ഓര്‍ഡര്‍ റദ്ദാക്കാന്‍ കഴിഞ്ഞില്ല.
അദ്ദേഹം മടങ്ങിയെത്തിയെത്തി ലഭിച്ച പാക്കേജ് തുറന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് പകരം ഭഗവത് ഗീതയാണ് കണ്ടത്. ബുക്കിന്റെ ഇന്‍വോയ്സില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വിതരണം ചെയ്തത് ഭഗവത് ഗീതയുടെ സംക്ഷിപ്ത രൂപവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."