ടി.പി വധം സി.പി.എം ചെയ്തതെന്ന് അന്നേ മനസ്സിലായി: ഇപ്പോള്‍ പുറത്തുവന്നത് ഗൂഢാലോചനയുടെ ആഴം: ഡോ. ആസാദ്
കോഴിക്കോട്: ടി.പി വധം സി.പി.എം ചെയ്തതെന്ന് അന്നേ മനസ്സിലാക്കി. ഇപ്പോള്‍ പുറത്തുവന്നത് ഗൂഢാലോചനയുടെ ആഴമെന്ന്. ഡോ: ആസാദ്. ഫേസ് ബുക്കിലാണ് ഇതുസംബന്ധിച്ച് ഡോ. ആസാദിന്റെ കുറിപ്പുള്ളത്. മോഹനന്‍ മാസ്റ്റര്‍ക്കും മുകളിലേക്ക് അന്ന് അന്വേഷണം നീണ്ടില്ല. അന്നത്തെ യു.ഡി.എഫ് ഭരണവും സി പി.എം താല്‍പ്പര്യത്തിനു വഴങ്ങുന്നതു കണ്ടതായും ആസാദ് ആരോപിക്കുന്നു.
അന്നു സ്തംഭിച്ച അന്വേഷണത്തില്‍ തുറക്കാതെപോയ വഴികളും കേന്ദ്രങ്ങളും തുറക്കപ്പെടുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. കൊലക്കുറ്റത്തിനു കോടതി ശിക്ഷിച്ച പി.കെ കുഞ്ഞനന്തന്റെ മരണത്തെ തുടര്‍ന്ന് ആ കേന്ദ്രങ്ങളില്‍നിന്നെല്ലാം നന്ദിപ്രമേയങ്ങള്‍ വന്നു. മറ്റൊരു ഏരിയാ കമ്മറ്റി അംഗത്തിനോ ജില്ലാ കമ്മറ്റി അംഗത്തിനോ ലഭിക്കാത്ത പാര്‍ട്ടി ബഹുമതി അദ്ദേഹത്തിന്റെ മികച്ച പ്രവര്‍ത്തനം ഏതാണെന്നതിന് അടിവരയിട്ടതായും കുറിപ്പില്‍ പറയുന്നു.
കോടതി ശിക്ഷിച്ച കുറ്റവാളികളെ മറിച്ചുള്ള വിധി വരുംവരെ അകറ്റി നിര്‍ത്തുക എന്നതാണ് ജനാധിപത്യ സംവിധാനത്തില്‍ അഭികാമ്യം. അങ്ങനെ തീരുമാനിക്കാനുള്ള ജനാധിപത്യ ബോധം സി.പി.എമ്മില്‍ ബാക്കിനിന്നില്ലെന്നു കുറ്റപ്പെടുത്തിയ ആസാദ്
പാര്‍ട്ടി, കോടതിയുടെയും പൊലിസിന്റെയും അധികാരം തങ്ങള്‍ക്കുണ്ടെന്ന് പറയുന്നതില്‍ അത്ഭുതമില്ല. അതോടെ ജനാധിപത്യ വ്യവഹാരങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍നിന്നു പാര്‍ട്ടി വേര്‍പെടുകയാണെന്നും ചൂണ്ടിക്കാട്ടുന്നു.
ഭരണത്തിലിരുന്നും നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന സമീപനം മുഖ്യമന്ത്രിയുടെ അനുശോചന സന്ദേശത്തിലുണ്ട്. കൊലക്കുറ്റത്തിനു ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട ഒരാളെ മഹത്വവല്‍ക്കരിക്കാന്‍ അദ്ദേഹം പദവി ദുരുപയോഗം ചെയ്തതായും അദ്ദേഹം ആരോപിക്കുന്നു. അതിനാല്‍ ഒന്നുകില്‍ പാര്‍ട്ടി തെറ്റു തിരുത്തണം. അല്ലെങ്കില്‍ ഇത്തരം പാര്‍ട്ടികളുടെ അംഗീകാരം തെരഞ്ഞെടുപ്പു കമ്മീഷന്‍ പുനപ്പരിശോധനക്കു വിധേയമാക്കണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."