HOME
DETAILS
MAL
കളള് ചെത്ത് തൊഴിലാളി സംസ്ഥാന സമ്മേളനം
backup
April 19 2017 | 19:04 PM
ആലപ്പുഴ: സംസ്ഥാന കളള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷന് ( സി ഐ ടി യു ) സംസ്ഥാന സമ്മേളനം 26,27 തീയതികളില്‍ ചേര്‍ത്തലയില്‍ നടക്കും.
ചേര്‍ത്തല മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന സമ്മേളനം സി ഐ ടി യു സംസ്ഥാന സെക്രട്ടറി എളമരം കരീമും ട്രേഡ് യൂണിയന് സെമിനാര്‍ മന്ത്രി ജി സുധാകരനും ഉദ്ഘാടനം ചെയ്യും.
25ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഏഴാചേരി രാമചന്ദ്രനും സമാപന സമ്മേളനം 27ന് മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും.
വിവിധ ജില്ലകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 450 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
സ്വാഗത സംഘം ചെയര്മാന് സജി ചെറിയാന്, അഡ്വ. കെ പ്രസാദ്, എം തങ്കച്ചന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."