പ്രചാരണ ബോര്‍ഡും പോസ്റ്ററുകളും നശിപ്പിച്ചു
നടുവണ്ണൂര്‍: തോട്ടുമൂലയിലും പരിസര പ്രദേശത്തും സ്ഥാപിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ പ്രചരണ ബോര്‍ഡും പോസ്റ്ററും സാമുഹിക ദ്രോഹികള്‍ നശിപ്പിച്ചു.
പേരാമ്പ്ര പൊലിസ് കേസെടുത്ത് അന്വേഷിച്ച് വരുന്നു. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് യു.ഡി.എഫ് മണ്ഡലം നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് പറഞ്ഞു.
നാസര്‍ എസ്റ്റേറ്റ് മൂക്ക്, ബാലകൃഷ്ണ കിടാവ്, കെ.എം ഉമ്മര്‍, അഷറഫ് പുതിയപ്പുറം, എ.പി ഷാജി, സിറാജ് നടുവണ്ണൂര്‍ സന്ദര്‍ശിച്ചു. പ്രതിഷേധ പ്രകടനത്തിന് സി. കൃഷ്ണദാസ്, സി.എച്ച്.മൂസ്സ, സി.എം.സുധീഷ്, സുപ്പി മര്‍വ്വ,ടി.മുഹമ്മദ്, അബൂബക്കര്‍ ഹാജി നേതൃത്വം നല്കി.
നന്തി ബസാര്‍: വടകര യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡ് നശിപ്പിച്ചു. ചിങ്ങപുരത്ത് സ്ഥാപിച്ച ബോര്‍ഡുകളാണ് വ്യാഴാഴ്ച നശിപ്പിച്ചത്.
ബോര്‍ഡ് നശിപ്പിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ചെയര്മാന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ യു. രാജീവന്, മഠത്തില്‍ അബ്ദുറഹ്മാന്, മീത്തില്‍ നാണു, വി.പി ഭാസ്കരന് എന്നിവര്‍ പൊലിസില്‍ പരാതി നല്കി. പൊലിസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. രൂപേഷ് കുടത്തില്‍, രവി, ഇ. സുരേഷ് ബാബു, പി.വി.കെ അഷ്റഫ് രാമകൃഷ്ണന് പൊറ്റക്കാട്ട് നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."