മണ്ഡലത്തിനായി മനുഷ്യ സാധ്യമായതെല്ലാം ചെയ്തു: എം.കെ രാഘവന്‍
കൂരാച്ചുണ്ട്: പത്തുവര്‍ഷം കൊണ്ട് എം.പി എന്ന നിലയില്‍ മനുഷ്യ സാധ്യമായതെല്ലാം ചെയ്യാന്‍ കഴിഞ്ഞെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍. പര്യടനപരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എം.പി ഫണ്ട് വിനിയോഗിച്ച മണ്ഡലമാണ് കോഴിക്കോട്. വികസന കാര്യത്തില്‍ വിപ്ലവകരമായ നേട്ടങ്ങളാണ് പത്തുവര്‍ഷം കൊണ്ട് മണ്ഡലത്തിലുണ്ടായത്. ആരോഗ്യരംഗത്തുണ്ടായ മാറ്റങ്ങള്‍ മലബാറിലെ മൊത്തം ജനങ്ങള്‍ക്ക് ഗുണപ്രദമാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കേന്ദ്രഫണ്ട് ഉപയോഗിച്ച് മള്‍ട്ടി സൂപ്പര്‍ സ്‌പെഷാലിറ്റി സെന്ററും 44.5 കോടിയുടെ കാന്‍സര്‍ സെന്ററും സ്ഥാപിക്കാനായി.
ഇംഹാന്‍സ് സെന്ററും മറ്റൊരു നേട്ടമാണ്. രാമനാട്ടുകര വെങ്ങളം ആറുവരി പാതയും നിര്‍ദിഷ്ട ബേപ്പൂര്‍ മലാപ്പറമ്പ് നാലുവരി പാതയും കോഴിക്കോടിന്റെ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും.
കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലോകോത്തര നിലവാരത്തിലാക്കാനുള്ള 1523 കോടിയുടെ പദ്ധതിക്ക് ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. റെയില്‍വേ സ്റ്റേഷനിലെ എസ്‌കലേറ്റര്‍ ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തേതാണ്. അണ്ടര്‍ പാസുകളുടെ പ്രവൃത്തി പൂര്‍ത്തിയായിക്കഴിഞ്ഞു.
ഇ.എസ്.ഐ റീജ്യനല്‍ സെന്റര്‍ കോഴിക്കോട് സ്ഥാപിച്ചത് തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമാണ്. ജില്ലയിലെ മൂന്നാമത് കേന്ദ്രീയ വിദ്യാലയം ഉള്ള്യേരിയില്‍ സ്ഥാപിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.
മണ്ഡലത്തിലെ ജനങ്ങളുടെ പള്‍സ് മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. താന്‍ ബി.ജെ.പിയില്‍ ചേരുമെന്നാണ് ഇപ്പോഴത്തെ പ്രചാരണം. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ അവസാന ശ്വാസം വരെ താനുണ്ടാകുമെന്നും മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് അപമാനമുണ്ടാക്കുന്ന ഒരു പ്രവൃത്തിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും എം.കെ രാഘവന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."