HOME
DETAILS

വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഭക്ഷ്യ നിര്‍മാണ യൂനിറ്റ് പൂട്ടിച്ചു

  
backup
March 29 2019 | 04:03 AM

%e0%b4%b5%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b9%e0%b5%80%e0%b4%a8%e0%b4%ae%e0%b4%be%e0%b4%af-%e0%b4%b8%e0%b4%be%e0%b4%b9%e0%b4%9a%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d-2

പന്തീരാങ്കാവ്: ഒളവണ്ണ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ കണ്ടെത്തിയ സ്ഥാപനം അടച്ചു പൂട്ടി. ഒളവണ്ണ ജംങ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന അച്ചാര്‍, സ്‌ക്വാഷ്, ജാം തുടങ്ങിയവ നിര്‍മിച്ച് വിപണനം നടത്തുന്ന സ്ഥാപനത്തിനാണ് താഴ് വീണത്.
വര്‍ഷങ്ങളോളം പഴക്കമുള്ളതും പുഴുവരിച്ച നിലയിലുള്ളതുമായ അച്ചാറുകളും ജാമുകളും നിറച്ച കണ്ടെയ്‌നറുകളും പാക്കിങ് കഴിഞ്ഞിട്ടും തിയതി രേഖപ്പെടുത്താതെ സൂക്ഷിച്ച നിരവധി ഉല്‍പന്നങ്ങളും കാലഹരണപ്പെട്ട നിലയിലുള്ള ഉപ്പിന്റെ വലിയ ശേഖരവും സ്ഥാപനത്തില്‍ കണ്ടെത്തിയതായി ഒളവണ്ണ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.കെ അജയകുമാര്‍ പറഞ്ഞു. വിദഗ്ദ പരിശോധനകള്‍ക്കായി ജില്ലാ മെഡിക്കല്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്നിവര്‍ പരിശോധന നടത്തുമെന്നും ഫുഡ് സേഫ്റ്റി വിഭാഗം ഉല്‍പന്നങ്ങളുടെ സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറോടൊപ്പം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍ തിരുത്തിയില്‍, ജെ.എച്ച്.ഐമാരായ അലി, ബ്രിജിത്ത് എന്നിവരും പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  23 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  23 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  23 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  23 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  23 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  23 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  23 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  23 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  23 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  23 days ago