വിദ്യാര്‍ഥികള്‍ക്ക് അനുമോദനം
വടകര: എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനിയും 100 എ പ്ലസുമായി മികച്ച വിജയം കരസ്ഥമാക്കിയ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം. വടകര ടൗണ്‍ഹാളില്‍ 'നിറവ്-2016' എന്ന പേരില്‍ നടന്ന അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ മോഹനന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ആര്‍. ബലറാം, ബ്ലോക്ക് പഞ്ചായത്തംഗം സഫിയ മലയില്‍, ഡി.ഇ.ഒ ഇ.കെ സുരേഷ്‌കുമാര്‍ ഉപഹാര സമര്‍പ്പണം നടത്തി.
ഹെഡ്മാസ്റ്റര്‍ ടി.വി രമേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ടി.വി ബാലകൃഷ്ണന്‍ നമ്പ്യാര്‍ സ്വാഗതവും കെ. സന്തോഷ് നന്ദിയും പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിലെ പ്രസംഗമത്സര വിജയി നന്ദിത പി. വത്സന്‍ വിദ്യാര്‍ഥികളുടെ പ്രതിനിധിയായി മറുമൊഴി രേഖപ്പെടുത്തി. സിനിമാതാരം ശ്രീജിത്ത് കൈവേലിയുടെ ഹാസ്യചിന്തുകളും വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."