HOME
DETAILS
MAL
രാജ്യത്ത് കൊവിഡ് രോഗമുക്തി 50 ശതമാനം കടന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
backup
June 14 2020 | 12:06 PM
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളില്‍ പകുതിയിലേറെ പേര് രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക് 50.60 ശതമാനമാണ്.
1,49,348 ആണ് രാജ്യത്തെ ആക്ടീവ് കേസുകള്‍. 24 മണിക്കൂറിനിടെ 8,049 പേര് രോഗമുക്തി നേടി. ഇതുവരെ 1,62378 പേര് രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.
എന്നാല്‍ രാജ്യത്ത് ആശങ്ക ഉയര്‍ത്തി രോഗികളുടെ എണ്ണം കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,299 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
24 മണിക്കൂറിനിടെ 1,51432 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചതെന്നും ഇതോടെ 56,58,614 ലക്ഷം പരിശോധനകള്‍ രാജ്യത്ത് നടന്നുവെന്നും ഐ.സി.എം.ആര് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."