സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന് സ്വീകരണം നല്‍കി
അമ്പലപ്പുഴ: തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവിയുടെ അര്‍ഹതയ്ക്ക് കിട്ടിയ അംഗീകാരമാണ് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനമെന്ന് കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു.
ദക്ഷിണ കേരളത്തില്‍ നിന്ന് ആദ്യമായി കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവിയ്ക്ക് അമ്പലപ്പുഴ റേഞ്ച് മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ കാക്കാഴം അല്‍-അമീന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ച് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സി. വേണുഗോപാല്‍.
ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനം നീതിപൂര്‍വ്വമായി നിര്‍വ്വഹിക്കുമെന്ന് സ്വീകരണം ഏറ്റുവാങ്ങിയ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി പറഞ്ഞു. ഹാജിമാര്‍ക്കുവേണ്ടിയുളള വളണ്ടിയര്‍മാരുടെ സേവനം കുറ്റമറ്റതാക്കും. ഹാജിമാരുടെ പ്രയാസങ്ങള്‍ നീക്കുവാന്‍ ശ്രമിക്കുമെന്നും തൊടിയൂര്‍ പറഞ്ഞു. ഈ വര്‍ഷത്തെ ഹജ്ജിന് കേരളത്തില്‍ നിന്ന് 95323 അപേക്ഷകളാണ് കിട്ടിയത്. ഹജ്ജിന് പോകുന്നവരില്‍ 85 ശതമാനം പേരും വടക്കന്‍ മേഖലകളില്‍ നിന്നുളളവരാണ്.
കേരള ഹജ്ജ് ഹൗസ് സ്ഥിതിചെയ്യുന്ന കരിപ്പൂര്‍ വിമാനത്താവളം ഇന്റര്‍നാഷണല്‍ വിമാനത്താവളമായി ഇപ്പോഴും മാറിയിട്ടില്ലെന്നും ആലപ്പുഴ ജില്ലയില്‍ നിന്ന് 796 പേര്‍ ഈ വര്‍ഷത്തെ ഹജ്ജിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് എച്ച്. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ.പി. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. കാപ്പ ഉപദേശക ബോര്‍ഡ് മെമ്പര്‍ അഡ്വ. എ. നിസാമുദ്ദീന്‍ ഉപഹാര സമര്‍പ്പണം നടത്തി.
അഡ്വ. എ.മുഹമ്മദ്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിയ്ക്കല്‍, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാല്‍, കെ.വി. മുഹമ്മദ്കുഞ്ഞ് ഹാജി, മുഹമ്മദ് ഷാഫി മുസ്‌ലിയാര്‍, ടി.എ. താഹാ, എ.എ. അസീസ് സംസാരിച്ചു.
തുടര്‍ന്ന് അമ്പലപ്പുഴ റേഞ്ചിലെ വിവിധ മദ്‌റസകളിലെ മാനേജ്‌മെന്റ് ഭാരവാഹികളും മുസ്ലിം ജമാഅത്ത് ഭാരവാഹികളും ചേര്‍ന്ന് തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവിയ്ക്ക് സ്വീകരണം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."