HOME
DETAILS
MAL
ഇന്തോനേഷ്യ ഓപ്പണ്‍: പി.വി സിന്ധുവിന് വിജയം
backup
July 04 2018 | 18:07 PM
ജക്കാര്‍ത്ത: ഇന്തോനേഷ്യ ഓപ്പണില്‍ തായ്‌ലന്റ് താരം പോണ്‍പാവി ചൊച്ചുവോങിനെ പരാജയപ്പെടുത്തി പി.വി സിന്ധു രണ്ടാം റൗണ്ടില്‍ കടന്നു.
മൂന്നു സെറ്റുകള്‍ നീണ്ട മത്സരത്തില്‍ 21-15, 19-21, 21-13 എന്നീ സ്‌കോറിനാണ് സിന്ധുവിന്റെ വിജയം. രണ്ടാം റൗണ്ടില്‍ ജപ്പാന്റെ അയ ഒഹോരിയാണ് സിന്ധുവിന്റെ എതിരാളി.
പുരുഷ വിഭാഗത്തില്‍ നിലവിലെ ചാംപ്യന്‍ കിഡംബി ശ്രീകാന്ത് ജപ്പാന്‍ താരം കെന്റോ മൊമോട്ടയോട് പരാജയപ്പെട്ടു. 21-12, 14-21, 15-21 എന്നീ സ്‌കോറിനാണ് ശ്രീകാന്ത് പരാജയപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."