മധ്യപ്രദേശില്‍ 52 ജില്ലകളിലും കൊവിഡ് ബാധിതര്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ കൊവിഡ് സമൂഹവ്യാപന ആശങ്ക. സംസ്ഥാനത്തെ 52 ജില്ലകളിലും കൊവിഡ് ബാധിതരുണ്ടെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിലും രോഗം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.
കൊവിഡ് ഇല്ലാതിരുന്ന ഏക ജില്ലയായ നിവാരിയില്‍ കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഗ്രാമീണ മേഖലയിലും ആശങ്ക ഉയരുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അജയ്കുമാര്‍ സിങ് വ്യകതമാക്കി. ജില്ലയില്‍ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെയായി പരിമിതപ്പെടുത്തുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
നിലവില്‍ സംസ്ഥാനത്തെ 440 ഗ്രാമങ്ങളില്‍ 904 രോഗികളാണുള്ളത്.
ഈ സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ നിര്‍ദേശിച്ചു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 275 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ആരോഗ്യം, പൊലിസ്, റവന്യു വകുപ്പുകളുടെ നേതൃത്വത്തിലാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 9580 പൊലിസ് ഉദ്യോഗസ്ഥര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."