HOME
DETAILS
MAL
ഫീല്‍ഡ് അസിസ്റ്റന്റിനെ നിയമിക്കുന്നു
backup
April 19 2017 | 19:04 PM
ആലപ്പുഴ: കൃഷി വകുപ്പ് നടപ്പാക്കുന്ന ക്രോപ്പ് ഹെല്‍ത്ത് മാനേജ്മെന്റ് സ്കീമില്‍ ആലപ്പുഴ അമ്പലപ്പുഴ, പാണാവള്ളി, ചെങ്ങന്നൂര്‍, ബ്ലോക്കുകളിലേക്ക് ഫീല്‍ഡ് അസിസ്റ്റന്റിനെ (പെസ്റ്റ് സ്കൗട്ട്) നിയമിക്കുന്നു.
ഉദ്യോഗാര്‍ഥികള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (കൃഷി) പാസായിട്ടുള്ളവരും കംപ്യൂട്ടറില്‍ പ്രാവീണ്യം നേടിയവരുമാകണം.
വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രത്തിന്റെ അസലും ബയോഡാറ്റയും സഹിതം ഏപ്രില്‍ 28ന് രാവിലെ 11ന് സിവില്‍ സ്റ്റേഷനിലുള്ള പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ കാര്യാലയത്തില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.
ഇന്റര്‍വ്യൂവില്‍ ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാസം 13,000 രൂപ വേതനം നല്‍കും. കാലാവധി ഒരു വര്‍ഷമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."