കാട്ടുപന്നിയെ വേട്ടയാടിയ കേസില്‍ ഒരാള്‍ കീഴടങ്ങി; അഞ്ചുപേര്‍ റിമാന്‍ഡില്‍
താമരശ്ശേരി: കാട്ടുപന്നിയെ വേട്ടയാടിയ കേസില്‍ ഒരാള്‍ വനപാലകര്‍ക്ക് മുന്നില്‍ കീഴടങ്ങി. പുതുപ്പാടി അടിവാരം കണ്ണാളിയില് നസീര്‍ (53) ആണ് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസിലെത്തി കീഴടങ്ങിയത്.
കോടഞ്ചേരി ചെമ്പുകടവ് സ്വദേശികളായ ഷായി ജോസഫ് (43), ഭാസ്കരന് (49), വര്‍ഗീസ് (64), പുതുപ്പാടി അടിവാരം മേലേടത്ത് ഗിരീഷ് (43) എന്നിവരെ ചൊവ്വാഴ്ച വനപാലകര്‍ അറസ്റ്റ് ചെയ്തിരുന്നു. അടിവാരം വള്ളിയാടുള്ള സ്വകാര്യ എസ്റ്റേറ്റില്‍നിന്നു ലഭിച്ച പന്നിയെ ഷായി ജോസഫിന്റെ വീട്ടിലെത്തിച്ച് മാംസ്യമാക്കുന്നതിനിടെയാണ് വനപാലകര്‍ വീട് വളഞ്ഞ് നാലുപേരെ അറസ്റ്റ് ചെയ്തത്.
കാട്ടുപന്നിയെ കുറിച്ച് വിവരം നല്‍കിയത് നസീറാണെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നസീറിനെ പിടികൂടാന്‍ വനപാലകര്‍ ശ്രമം ആരംഭിച്ചതോടെയാണ് ബുധനാഴ്ച റേഞ്ച് ഓഫിസിലെത്തി കീഴടങ്ങിയത്. ചെമ്പുകടവ് സ്വദേശി മോഹനനെ കൂടി പിടികൂടാനുണ്ട്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ പറഞ്ഞു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ അഞ്ചുപേരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."