ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ജില്ലാ കമ്മിറ്റി രൂപീകരണം
കായംകുളം: ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള ആലപ്പുഴ ജില്ലാ കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ 23ന് ഉച്ചക്ക് മൂന്നിന് കായംകുളം എം.എസ്. എം സ്‌കൂളിന് സമീപമുളള എം റ്റി കോളജില്‍ നടക്കും.
കുട്ടികളുടെ സംരക്ഷണം മുന്‍നിര്‍ത്തി മദ്യം, മയക്കുമരുന്ന് ഉപയോഗം,വീടുവിട്ട് ഇറങ്ങല്‍, ഒളിച്ചോട്ടം,മൊബൈല്‍ ദുരുപയോഗം, പഠനകാര്യങ്ങളില്‍ താത്പര്യമില്ലാതാവല്‍, കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍,കാണാതാകല്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ കുട്ടികള്‍ നേരിടുന്നു.
ഇത്തരം വിഷയത്തില്‍ ബോധവല്‍ക്കരണവും സംരക്ഷണവും നല്‍കുക എന്ന ലക്ഷ്യത്തില്‍ ആണ് സംഘടനയ്ക്കു രൂപം നല്‍കിയിട്ടുളളത്.
കണ്‍വഷനില്‍ സംസ്ഥാന, ജില്ലാ നേതാക്കളായ സി.കെ നാസര്‍ കാഞ്ഞങ്ങാട,് അനൂപ് മൂവാറ്റുപുഴ, ബേബി പിറവം, ഷിബു റാവുത്തര്‍, കൊല്ലം രാജാജി, എറണാകുളം അനൂപ,് അങ്കമാലി സുധീര്‍, സുലൈമാന്‍ തൃശ്ശൂര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."