വിദ്യാര്‍ഥികളില്ല; ഫീസ് ഉയര്‍ത്താനൊരുങ്ങി സഊദി സ്വകാര്യ സ്കൂളുകള്‍
ജിദ്ദ: സഊദിയില്‍ വിദേശ വിദ്യാര്‍ഥികളുടെ വന്‍തോതിലുള്ള കൊഴിഞ്ഞുപോക്കു മൂലം സ്വകാര്യ സ്കൂളുകള്‍ പ്രതിസന്ധിയില്‍. പ്രതിസന്ധി മറികടക്കാന്‍ അടുത്ത ആധ്യയനവര്ഷംമുതല് ട്യൂഷന് ഫീസ് ഉയര്‍ത്തിയേക്കുമെന്നും ചില സ്കൂള്‍ ഉടമകള്‍ അറിയിച്ചു. വരുമാനം കുറഞ്ഞതോടെ അധ്യാപകര്‍ക്ക് വേതനംനല്കാന് കഴിയാത്ത അവസ്ഥയിലാണ് പല സ്കൂളുകളും.
ചില സ്വകാര്യ സ്കൂളുകളില്‍ നിന്ന് ഇതിനകം 70 ശതമാനം വരെ വിദേശ വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോയിട്ടുണ്ട്. 7000 മുതല്‍ 35000 റിയാല്‍ വരെയാണ് ട്യൂഷന് ഫീസ് ആയി ഈടാക്കുന്നത്. ചില സ്വകാര്യ സ്കൂളുകള്‍ പരസ്പരം ലയിക്കുന്നതിനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.
വിദേശ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിനെ തുടര്‍ന്ന് ചില സ്കൂളുകള്‍ അടച്ചുപൂട്ടിയതായി ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സിലെ സ്വകാര്യ സ്കൂള്‍ കമ്മിറ്റി അംഗം ഡോ. സുഹൈര്‍ ഗുനൈം പറഞ്ഞു.
രൂക്ഷമായ പ്രതിസന്ധിയാണ് സ്വകാര്യ സ്കൂളുകള്‍ നേരിടുന്നത്. ഈ പശ്ചാത്തലത്തില്‍ സ്വകാര്യ സ്കൂളുകളിലെ സഊദി അധ്യാപകരുടെ വേതനവിഹിതം തൊഴില്‍ സാമൂഹികവികസന മന്ത്രാലയം വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."