HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം: ദിലീപിന്റെ ഹരജി ഇന്ന് പരിഗണിക്കും
backup
March 29 2019 | 05:03 AM
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ നല്കിയ ഹരജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ദിലീപ് സമര്‍പ്പിച്ച അപ്പീലാണ് ഡിവിഷന് ബെഞ്ച് ഇന്ന് പരിഗണിക്കുക.
പോലീസ് അന്വേഷണം നിഷ്പക്ഷമായിരുന്നില്ല. കേസില്‍ വസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലല്ല പ്രതിയാക്കിയതെന്നും ഹര്‍ജിയില്‍ ദിലീപ് ചൂണ്ടിക്കാട്ടുന്നു. സത്യാവസ്ഥ പുറത്തു വരാന്‍ സംസ്ഥാന പോലീസിന് പുറത്തുള്ള സിബിഐ പോലുള്ള ഏജന്‍സികള്‍ കേസ് അന്വേഷിക്കണമെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്.
ഹരജി ഹൈക്കോടതി തീര്‍പ്പാക്കുന്നത് വരെ സിബിഐ പ്രത്യേക കോടതിയില്‍ തുടങ്ങിയ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ദിലീപ് ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."