പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമെങ്കില്‍ സര്‍ക്കാര്‍ മെഡിക്കല്‍ സംഘത്തെ ഗള്‍ഫിലേക്ക് അയക്കണമെന്ന് അബ്രഹാം ജോണ്‍
മനാമ: ചാര്‍ട്ടേഡ് വിമാനങ്ങളില്‍ മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാണെങ്കില്‍ സര്‍ക്കാര്‍ മെഡിക്കല്‍ സംഘത്തെ ഗള്‍ഫിലേക്ക് അയക്കണമെന്നും പ്രവാസ ലോകത്ത് ആവശ്യമുയരുന്നു.
ബഹ്റൈനിലെ മുന്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാനും യുപിപി ഭാരവാഹിയുമായ അബ്രഹാം ജോണ്‍ ആണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ചാർട്ടേഡ് ഫ്ലൈറ്റുകൾ കൂടുതലായി പുറപ്പെടുന്ന രാജ്യങ്ങളില്‍ പ്രത്യേക മെഡിക്കൽ സംഘത്തെ തന്നെ അയക്കാൻ സർക്കാർ തയ്യാറാവണം. നിലവിലെ പ്രതികൂല സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് സൗജന്യ പരിശോധന ഒരുക്കുന്നത് പ്രവാസികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നും അദ്ധേഹം പ്രസ്താവനയില്‍ അറിയിച്ചു. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തുന്നവര്‍ക്ക് പേടി കൂടാതെ കഴിയാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് ജൂണ്‍ 20 മുതല്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രവാസലോകത്ത് വിവിധ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
അതിനിടെ, ഈ ഉത്തരവ് കേരള സർക്കാർ പിൻവലിച്ചതായി ചില മാധ്യങ്ങൾ വാർത്ത പുറത്ത് വിട്ടത് പ്രവാസികളെ തെറ്റിദ്ധരിപ്പിച്ച് അവർക്ക് റേറ്റിങ് കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."