അസ്‌കര്‍ മുസ്‌ലിയാരുടെ ഓര്‍മകളില്‍ നൂറുല്‍ ഇസ്‌ലാം മദ്‌റസ വിദ്യാര്‍ഥികള്‍
കാളികാവ്: കേരളമൊട്ടുക്കും ഇന്നു മദ്‌റസകള്‍ തുറക്കുമ്പോള്‍ പ്രവേശനോത്സവത്തിന്റെ ആരവങ്ങളിലും തങ്ങളുടെ പ്രിയ അസ്‌കര്‍ മുസ്‌ലിയാരുടെ ഓര്‍മയില്‍ വിതുമ്പുകയാണു കല്ലാമൂല മരുതങ്ങാടു നൂറുല്‍ ഇസ്‌ലാം മദ്‌റസയിലെ വിദ്യാര്‍ഥികള്‍. കഴിഞ്ഞ വര്‍ഷം മദ്‌റസാരംഭത്തിലാണ് വിദ്യാര്‍ഥികളുടേയും നാട്ടുകാരുടെയും പ്രിയപ്പെട്ട അസ്‌കര്‍ മുസ്‌ലിയാര്‍ യാത്രയായത്. അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയിലിടിക്കുകയായിരുന്നു.
മദ്രസയുടെ പ്രവേശനോത്സവത്തിലും പാഠപുസ്തക വിതരണത്തിലും എല്ലാവര്‍ഷവും സജീവ സാന്നിധ്യമായിരുന്നു സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും മുസ്‌ലിം ലീഗിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയുമെല്ലാം സജീവ സാന്നിധ്യവുമായിരുന്നു. പഠന രംഗത്തും കലാ സാഹിത്യ രംഗങ്ങളിലും കുട്ടികള്‍ക്ക് ആവേശമേകാന്‍ അദ്ദേഹത്തിനായിരുന്നു. വിയോഗത്തിന് ഒരാണ്ടു തികയുമ്പോള്‍ സുമനസുകളുടെ സഹായത്തോടെ കുടുംബത്തിനു താങ്ങാകാന്‍ നാട്ടുകാരുടെ കൂട്ടായ്മക്കു സാധിച്ചു. നിലമ്പൂര്‍ മുസാഅദ സെന്ററാണു വീട് നിര്‍മാണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുള്ളത്. വീടു പണി ഇതിനോടകം അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്.
നാട്ടുകാരുടെയും സമീപ മഹല്ലുകളുടേയും പ്രവാസി സുഹൃത്തുക്കളുടെയും സഹായത്തോടെ കുടുംബത്തിന് സ്ഥിരവരുമാനം എന്ന സ്വപ്നവും സഫലമാവുകയാണ്. പുല്ലങ്കോടു ഹൈസ്‌കൂള്‍പടിയില്‍ അസ്‌കര്‍ മുസ്‌ലിയാര്‍ കുടുംബ സഹായ സമിതി വാങ്ങിയ സ്ഥലത്തു നിര്‍മിക്കുന്ന വാടക വീടുകളുടെ നിര്‍മാണം അന്തിഘട്ടത്തിലെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."