തുടര്‍ച്ചയായി ഒമ്പതാം ദിവസം, ഇന്ധനവില കുതിക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടി. പെട്രോളിന് 48 പൈസയും ഡീസലിന് 57 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.
ഒമ്പതു ദിവസം കൊണ്ട് പെട്രോളിന് 5 രൂപ 1 പൈസയും ഡീസലിന് 4 രൂപ 95 പൈസയും വര്‍ധിച്ചു.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലവര്‍ധ ചൂണ്ടിക്കാട്ടിയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്.
എന്നാല്‍ ജൂണ്‍ ആറിന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീപ്പയ്ക്ക് 42 ഡോളറായിരുന്നെങ്കില്‍ ജൂണ്‍ 12ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവുണ്ടായിരുന്നില്ല. മെയ് മാസത്തില്‍ എണ്ണ വില 20തിലേക്ക് കൂപ്പു കുത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവുണ്ടായില്ല.
ലോക്ക്ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ ജനങ്ങള്‍ നട്ടം തിരിയുമ്പോഴാണ് ഇന്ധനവില ദിനംപ്രതി വര്‍ധിപ്പിക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. ഇന്ധന വിലവര്‍ധനവ് മൂലം അവശ്യ സാധനങ്ങള്‍ക്കടക്കം വില കൂടുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.
കൊച്ചിയില്‍ പെട്രോളിന് 76 രൂപ 52 പൈസയും ഡീസലിന് 70 രൂപ 75 പൈസയുമാണ് ഇന്നത്തെ വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."