കുട്ടികള്‍ പൗരബോധമുള്ളവരാകണം: രമേശ് ചെന്നിത്തല
ഹരിപ്പാട്: നമ്മുടെ രാജ്യത്തിന്റെ സനാതനമൂല്യങ്ങളും ജനാധിപത്യമൂല്യങ്ങളും തിരിച്ചറിയുന്നവരാകണം കുട്ടികളെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
കുട്ടികളില്‍ രാഷ്ട്രബോധവും പൗരബോധവും സൃഷ്ടിക്കുന്നതിലൂടെ മാത്രമേ രാഷ്ട്രനിര്‍മാണം സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജവഹര്‍ ബാലജനവേദി ആലപ്പുഴ ജില്ലാപഠന ക്യാംപ് 'കുട്ടിക്കൂട്ടം' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയര്മാന് സുജിത്ത് എസ് ചേപ്പാട് അധ്യക്ഷനായി. കെ.സി വേണുഗോപാല്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് എം ലിജു, സംസ്ഥാന ചെയര്മാന് ജി.വി ഹരി, വൈസ് ചെയര്മാന് പി.ആര് ജോയി, ശ്രീദേവി രാജന്, ആര് രതീഷ്, ജില്ലാ കോര്‍ഡിനേറ്റര്‍ എം. ശ്രീക്കുട്ടന്, എം.പി.പ്രവീണ്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റായി ഗായത്രി (അമ്പലപ്പുഴ) ജനറല്‍ സെക്രട്ടറിയായി വിഷ്ണു (കായംകുളം), സെക്രട്ടറി ഗോപിക അജിത്ത് (ഹരിപ്പാട്) തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."