മാലിന്യ പ്രശ്നം; അനധികൃത പശുഫാം പൂട്ടിയില്ല
പുതുക്കാട്: മാലിന്യപ്രശ്നത്തെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ പൂട്ടാന്‍ നോട്ടീസ് നല്കിയ പുലക്കാട്ടുകരയിലെ അനധികൃത പശുഫാം പൂട്ടിയില്ല.
ഈ മാസം അഞ്ചിനാണ് നെന്മണിക്കര പഞ്ചായത്ത് സെക്രട്ടറി ഫാം അടച്ചു പൂട്ടുന്നതിനുള്ള നടപടിയെടുക്കാന്‍ പുതുക്കാട് പൊലിസിന് നോട്ടീസ് നല്‍കിയത്.ഫാമില്‍ നിന്നും പുറത്തേക്ക് ഒഴുക്കിവിടുന്ന മാലിന്യങ്ങള്‍ സമീപത്തെ കിണറുകളില്‍ കലര്‍ന്നതുമൂലം വെള്ളം കുടിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.രണ്ട് മാസം മുന്‍പ് സമീപവാസികളുടെ പരാതിയില്‍ പഞ്ചായത്ത് ഫാമിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഫാമിന്റെ ഉടമക്ക് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ലൈസന്‍സിന് അപേക്ഷിക്കുവാനും മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുവാനും അധികൃതര്‍ ഒരു മാസം സമയം നല്‍കിയിരുന്നു.
എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും ലൈസന്‍സ് എടുക്കാതെയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയുമാണ് ഫാം പ്രവര്‍ത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."