കച്ചവട മുറികളുടെ ടെന്‍ഡര്‍ തുറന്നില്ല; വഖ്ഫ് ബോര്‍ഡ് ഓഫിസ് ഉപരോധിച്ചു
മഞ്ചേരി: പെരുമ്പടപ്പ് പുത്തന്‍പള്ളി ജാറത്തിനു കീഴിലുള്ള കച്ചവട മുറികള്‍ ലേലം ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ തുറക്കാത്തതില്‍ പ്രതിഷേധിച്ചു ടെന്‍ഡറില്‍ പങ്കെടുത്തവര്‍ മഞ്ചേരി വഖ്ഫ് ബോര്‍ഡ് ഓഫിസില്‍ ഉദ്യോഗസ്ഥരെ ഘെരാവോ ചെയ്തു. ഇന്നലെ വൈകിട്ട് 3.30നായിരുന്നു സംഭവം. ജാറത്തിനു ചുറ്റുമുള്ള മുറികള്‍ ഒരു വര്‍ഷത്തേക്കു കച്ചവടം ചെയ്യുന്നതിനു വാടകക്കു നല്‍കുന്നതിനാണ് ടെന്‍ഡര്‍ ചെയ്തത്. ജൂണ്‍ 13നായിരുന്നു ടെന്‍ഡര്‍ ക്ഷണിച്ചിരുന്നത്. ടെന്‍ഡര്‍ തുറക്കുന്നത് മുപ്പതാം തിയ്യതിയാണെന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 30നു ടെന്‍ഡര്‍ തുറക്കുന്നതു ജൂലൈ 12ലേക്ക് നീട്ടിവെച്ചു. ഇതനുസരിച്ച് കഴിഞ്ഞദിവസം 3.30നു മഞ്ചേരിയിലെ വഖഫ് ബോര്‍ഡ് മേഖലാ ഓഫിസില്‍ ടെന്‍ഡര്‍ തുറക്കേണ്ടതായിരുന്നു.
ടെന്‍ഡറില്‍ പങ്കെടുത്തവരെല്ലാം ഓഫിസിലെത്തുകയും ചെയ്തു. മൂന്നരയായിട്ടും ടെന്‍ഡര്‍ തുറക്കാതിരുന്നതിനാല്‍ ആളുകള്‍ ബഹളംവെച്ചു. ടെന്‍ഡര്‍ തുറക്കുന്നത് നീട്ടിവെച്ചിട്ടുണ്ടെന്നും അത് എന്നാണെന്ന് അറിയില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.
ഇതോടെ ടെന്‍ഡറിനെത്തിയവര്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. കൃത്യമായ തീയതി രേഖാമൂലം നല്‍കാതെ പരിഞ്ഞുപോകില്ലെന്നു പ്രതിഷേധക്കാര്‍ അറിയിച്ചതോടെ ഉദ്യോഗസ്ഥര്‍ കൊച്ചിയിലെ വഖ്ഫ് ഓഫിസുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ആദ്യം കൃത്യമായ തീയതി പറയാതെ ഒരാഴ്ചക്കു ശേഷം ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കുമെന്നറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിന്‍വാങ്ങിയില്ല. കൃത്യമായ തീയതി രേഖാമൂലം നല്‍കണമെന്നതില്‍ അവര്‍ ഉറച്ചു നിന്നു. ഇതോടെ രണ്ടാമതും കൊച്ചിയിലുള്ള ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായി ബന്ധപ്പെട്ട മഞ്ചേരി ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്കു വീണ്ടും നല്‍കിയ മറുപടിയില്‍ ഈ മാസം 21ന് രാവിലെ 11.30നു ടെന്‍ഡര്‍ തുറക്കാമെന്ന് ഇ-മെയില്‍ സന്ദേശം വഴി ഉറപ്പു നല്‍കി. ഇതിന്റെ രേഖാ പ്രതിഷേധക്കാര്‍ക്കു കൈമാറിയ ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."