സ്നേഹസംഗമം നടത്തും
തൃശൂര്‍: കണ്ണൂരില്‍ സമാപിച്ച 57ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തൃശൂര്‍ ജില്ലയെ നാലാം സ്ഥാനത്തെത്തിച്ച പ്രതിഭകളെ ഒരേ വേദിയില്‍ അണിനിരത്തി, ശനിയാഴ്ച സംഗമം സാംസ്കാരികവേദി 'കലാപ്രതിഭകളുടെ സ്നേഹസംഗമം' നടത്തുമെന്ന് സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാവിലെ പത്തിന് സാഹിത്യ അക്കാദമി ഹാളില്‍ ഇ.പി ജയരാജന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്, സി.പി.എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്, സിനിമാതാരങ്ങളായ ജയറാം, ബാല, സംവിധായകരായ പ്രിയനന്ദനന്, സോഹന്‍ സീനുലാല്‍, സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍, ഗാനരചയിതാക്കളായ സി.രാവുണ്ണി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, ജോര്‍ജ്.എസ്.പോള്‍, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് എന്നിവര്‍ പങ്കെടുക്കും.
കലോത്സവത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാരായ പ്രതിഭകള്‍ക്കും സ്കൂളുകള്‍ക്കും മെമന്റോയും പ്രശസ്തിപത്രവും സമ്മാനിക്കും. കലാപരിശീലകരെ വേദിയില്‍ ആദരിക്കും.
കായികമേഖലയ്ക്ക് സര്‍ക്കാര്‍ നല്കുന്ന പ്രാധാന്യം കാലാ മേഖലയ്ക്കും നല്‍കണമെന്നും, നിര്‍ത്തലാക്കിയ ഗാനഭൂഷണം, ഗാനപ്രവീണ്‍ കോഴ്സുകള്‍ പുനരാരംഭിക്കണമെന്നും വിദ്യാധരന് മാസ്റ്റര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംഗമം സാംസ്കാരികവേദി പ്രസിഡന്റ് ബിന്നി ഇമ്മട്ടി, ചാക്കോ.ഡി.അന്തിക്കാട്, കെ.ആര് അജിത്കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."