പണ്ഡിത ദൗത്യം സാമൂഹിക ഉത്ഥാനം: ഹൈദരലി തങ്ങള്‍
ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയിലെയും ഇതര യു.ജി കോളജുകളിലെയും സെക്കന്‍ഡറി ഒന്നാം വര്‍ഷത്തിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ പഠനാരംഭ ചടങ്ങുകളുടെ സംസ്ഥാനതല ഉദ്ഘാടനം വാഴ്സിറ്റിയില്‍ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
മുസ്ലിം സമുദായത്തിന്റെ സാമൂഹിക സാംസ്കാരിക ഉത്ഥാനമായിരിക്കണം പണ്ഡിതരുടെ പ്രഥമ ദൗത്യമെന്ന് തങ്ങള്‍ പറഞ്ഞു. രാജ്യത്തിനും സമൂഹത്തിനും നന്മ ചെയ്യുന്ന തലമുറയാണ് വളര്‍ന്നുവരേണ്ടത്. ഏതു സമൂഹത്തോടും സംവദിക്കാനും കാലോചിതമായി ഇടപെടാനും പ്രാപ്തരായ പണ്ഡിതരെ സൃഷ്ടിക്കുകയും അവരിലൂടെ സാമൂഹിക ശാക്തീകരണം സാധ്യമാക്കുകയുമാണ് രാജ്യവ്യാപകമായുള്ള ദാറുല്‍ഹുദായുടെ വിദ്യാഭ്യാസ പദ്ധതികളിലൂടെ ലക്ഷ്യമാക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു.
വാഴ്സിറ്റിയിലെ സെക്കന്‍ഡറിയിലേക്കും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും മമ്പുറം ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജിലേക്കും പുതുതായി പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് വി. സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ആദ്യപാഠം ചൊല്ലിക്കൊടുത്തു.
ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷനായി. കോഴിക്കോട് ഖാസിയും ദാറുല്‍ഹുദാ വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമുല്ലൈലി പ്രാര്‍ഥന നടത്തി. കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ മുഹമ്മദ്, ഇസ്ഹാഖ് ബാഖവി ചെമ്മാട്, വി.ടി റഫീഖ് ഹുദവി കടുങ്ങല്ലൂര്‍, പി.വി സുബൈര്‍ ഹുദവി ചേളാരി സംസാരിച്ചു. ദാറുല്‍ഹുദായുടെ വിവിധ യു.ജി സ്ഥാപനങ്ങളിലും ഇന്നലെ പ്രവേശനോത്സവ പരിപാടികള്‍ നടന്നു. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജന.സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും ദാറുല്‍ഹുദായുടെ യു.ജി സ്ഥാപനങ്ങളില്‍ പഠനാരംഭ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."