നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാല്‍ മതേതര സങ്കല്‍പ്പം ഇല്ലാതാകും: എന്‍.എ നെല്ലിക്കുന്ന്
ബദിയഡുക്ക: നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാല്‍ മതേതര സങ്കല്‍പ്പം ഇല്ലാതാകുമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. ബദിയഡുക്ക പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ പാത പിന്തുടരുന്നതല്ലാതെ മോദിക്കും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കും സ്വന്തമായി നടപ്പില്‍ വരുത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നുമില്ല. 2014ല്‍ പാവപ്പെട്ടവന്റെ അക്കൗണ്ടിലേക്ക് 15ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് പറഞ്ഞ നരേന്ദ്രമോദി ജനങ്ങളെ വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നേതാക്കളായ എ.എം കടവത്ത്, കരുണ്‍ താപ, കരിവെള്ളൂര്‍ വിജയന്, കല്ലഗ ചന്ദ്രശേഖര റാവു, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, വാരിജാക്ഷന്‍, കെ.എന്‍ കൃഷ്ണ ഭട്ട്, എം.എച്ച് ജനാര്‍ദ്ദന, ജീവന് തോമാസ്, പി. ജയശ്രി, അന്‍വര്‍ ഓസോണ്‍, ഐത്തപ്പ ചെന്നഗുളി, ഗംഗാധര ഗോളിയടുക്ക, ശ്യാം പ്രസാദ് സംസാരിച്ചു.
കുന്നുംകൈ: കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനെ വിജയിപ്പിക്കുന്നതിന് വെസ്റ്റ് എളേരി പഞ്ചായത്ത് യു.ഡി.എഫ് കണ്വന്ഷന് സംഘടിപ്പിച്ചു. ഭീമനടി വ്യാപാരഭവനില്‍ നടന്ന കണ്വന്ഷന് തൃക്കരിപ്പൂര്‍ മണ്ഡലം യു.ഡി.എഫ് ചെയര്മാന് വി.കെ.പി ഹമീദലി ഉദ്ഘാടനം ചെയ്തു. എം. അബൂബക്കര്‍ അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി ബാലകൃഷ്ണന് പെരിയ മുഖ്യപ്രഭാഷണം നടത്തി.
കരിമ്പില്‍ കൃഷ്ണന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മാ ഫിലിപ്പ്, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെറ്റോ ജോസഫ്, പി.കെ ഫൈസല്‍, എ.സി ജോസ്, ജാതിയില്‍ ഹസൈനാര്‍, ജോയി ജോസഫ്, ടി.ആര് രാഘവന്, പി.സി ഇസ്മായില്‍, ഉമേഷന്, എ.വി അബ്ദുള്‍ ഖാദര്‍, എ. ദുല്‍കിഫിലി സംസാരിച്ചു. തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിനായി 51 അംഗ കമ്മിറ്റികള്‍ക്ക് രൂപം നല്കി. എം. അബൂബക്കര്‍ (ചെയര്മാന്), ജോയി ജോസഫ് (ജനറല്‍ കണ്‍വീനര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."