ഭൗമികം 2017' ആചരിക്കും
തൃശൂര്‍: ഹരിതം തൃശൂരിന്റെ ആഭിമുഖ്യത്തില്‍ ലോക ഭൗമദിനം 'ഭൗമികം 2017' എന്ന പേരില്‍ ആചരിക്കും. 25 ന് പകല്‍ രണ്ടിന് പാലസ് റോഡിലെ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ സി എന്‍ ജയദേവന്‍ എംപി ഉദ്ഘാടനം ചെയ്യും. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന് ഹരിതം കര്‍മശ്രേഷ്ഠ അവാര്‍ഡ് സമ്മാനിക്കും. 2008ലെ നെയല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമത്തിന്റെ മുഖ്യശില്‍പ്പി എന്ന നിലയ്ക്കാണ് അദ്ദേഹത്തെ ആദരിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന മണ്ണു പര്യവേക്ഷണമണ്ണു സംരക്ഷണ വകുപ്പിന് ഹരിതം ജനപ്രിയ അവാര്‍ഡ് സമ്മാനിക്കും. വകുപ്പ് ഡയറക്ടര്‍ ജെ ജസ്റ്റിന്‍ മോഹന്‍ പുരസ്‌കാരം ഏറ്റുവാങ്ങും.
ഭൗമ മണ്ണ് ക്ലബുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. വെറ്ററിനറി സര്‍ജനായിരുന്ന ഡോ.എം.ബി. സുനില്‍കുമാറിന്റെ 'ഒരാള്‍ ജീവിതത്തിലേക്കു തിരിച്ചുനടന്ന വിധം' എന്ന പുസ്തകത്തിന് ഹരിതം സാഹിത്യ അവാര്‍ഡ് (മരണാനന്തര ബഹുമതി) നല്‍കി ആദരിക്കും. ടോണി ജോസ്, അജയന്‍ പയ്യന്നൂര്‍, ശശിധരന്‍ മങ്കത്തില്‍(മാധ്യമം), ഡോ. പി എസ് വാസുദേവന്‍, ഡോ. കെ വിവേക്, ഡോ. സി. നാരായണന്‍കുട്ടി, ഡോ. കെ പി സുധീര്‍, ഡോ. വി എം അബ്ദുള്‍ ഹക്കീം, പി ജി കൃഷ്ണകുമാര്‍, വി ജയകുമാര്‍, സുധാകരന്‍ രായിരത്ത്, എം പി ജോര്‍ജ്, ശ്രീവത്സ ആചാര്യ, ഷീബ അമീര്‍, കെ സി ചെറിയാന്‍, പി കെ വിനയന്‍ (വൈദ്യശാസ്ത്രം), വേണു വെള്ളാനിക്കര (ശാസ്താംപാട്ട്) എന്നിവരെയും ജില്ലയിലെ വനിത കൃഷി ഓഫീസര്‍മാര്‍, മറ്റു വികസന ഓഫീസര്‍മാര്‍, കാര്‍ഷിക പത്രപ്രവര്‍ത്തകര്‍, കര്‍ഷകര്‍ എന്നിവരേയും ചടങ്ങില്‍ ആദരിക്കും. വൈകീട്ട് നാലിന് സെമിനാര്‍ നടക്കും.
ഭാരവാഹികളായ എ ഡി ബെന്നി, ഡേവിസ് കണ്ണനായ്ക്കല്‍, രാജന്‍ എലവത്തൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."