ചില ആളുകള്‍ അമ്മയെ മാഫിയയാക്കി- ഗുരുതര ആരോപണങ്ങളുമായി ഷമ്മി തിലകന്
കൊച്ചി: ആളുകള്‍ അമ്മ സംഘടനയെ മാഫിയയാക്കി മാറ്റിയെന്ന് നടന് ഷമ്മി തിലകന്. തിലകന്റെ വിശദീകരണക്കുറിപ്പ് അമ്മ ഭാരവാഹികള്‍ പൂഴ്ത്തി വച്ചു. ഇടവേള ബാബു അടക്കമുള്ളവരാണ് പൂഴ്ത്തിവച്ചത്. തിലകന് വിഷയവുമായി ജനറല്‍ ബോഡിയിലേക്ക് വരേണ്ടെന്ന് ഇടവേള ബാബു പറഞ്ഞു. വിഷയം പരിഹരിക്കാന്‍ അമ്മ ഭാരവാഹികള്‍ തയ്യാറായിട്ടില്ല. ഇന്നസെന്റ് അധ്യക്ഷനായിരുന്നപ്പോള്‍ വിഷയങ്ങള്‍ ധരിപ്പിച്ചിരുന്നു. തനിക്കൊരു റോളുമില്ലെന്നാണ് ഇന്നസെന്റ് പ്രതികരിച്ചത്. തിലകനോട് നിരുപാധികമായി മാപ്പു പറഞ്ഞ് നടപടികള്‍ പിന്‍വലിക്കണമെന്നും ഷമ്മി തിലകന്ആവശ്യപ്പെട്ടു.
കാര്യങ്ങളെല്ലാം മോഹന്‍ലാലിനെ അറിയിച്ചിട്ടുണ്ട്. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രതിഷേധിച്ച് പുറത്തു പോകാനല്ല കാത്തിരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപിന്റെ പ്രശ്നവുമായി തിലകന് വിഷയം കൂട്ടിക്കുഴക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."