HOME
DETAILS
MAL
പീഡനം: 16 കാരന്‍ കീഴടങ്ങി
backup
April 19 2017 | 19:04 PM
കുന്നംകുളം: കിഴൂരില്‍ അംഗനവാടി വിദ്യാര്‍ഥിനിയുള്‍പടേയുള്ള മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച 16 കാരന്‍ കുന്നംകുളം സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ക്കു മുന്നില്‍ കീഴടങ്ങി.വിഷയത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് കീഴടങ്ങല്‍. പ്രതിയെ ജുവൈന്‍മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷം ജുവൈന്‍ഹോമിലേക്ക് മാറ്റി. ഒരാഴ്ച മുന്‍പാണ് കിഴൂരിലെ 5 വയസ്സുപ്രായമുള്ള മൂന്ന് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത് സംബന്ധിച്ച് പരാതിയുണ്ടായത്. സംഭവം ഒതുക്കി തീര്‍ക്കാന്‍ ചിലര്‍ശ്രമം നടത്തുന്നതായി ആരോപണമുയര്‍ന്നിരുന്നു. പീഡനത്തിനിരയായി എന്നു പറയപെടുന്ന കുട്ടികളെ മെഡിക്കല്‍ കോളജില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം വടക്കാഞ്ചേരി കോടതി രഹസ്യമൊഴിയെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."