കോടതിയില്‍ കയറി വോട്ടു ചോദിച്ച് കണ്ണന്താനം പെട്ടു
എറണാകുളം: വീണ്ടും പറ്റി എന്നു പറഞ്ഞാല്‍ മതിയല്ലോ. അതെ. എറണാകുളത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിനു പറ്റിയ അമളിയാണ്.
നേരത്തെ മണ്ഡലം മാറി വോട്ടു ചോദിച്ചതിന്റെ ജാള്യം അദ്ദേഹത്തിന് മാറിയിട്ടില്ല. അപ്പോഴാണ് വോട്ടു ചോദിക്കാനായി കോടതി മുറിയിലെത്തിയത്. കഴിഞ്ഞ ദിവസമാണ് കണ്ണന്താനം പറവൂര്‍ അഡീഷണല്‍ സബ് കോടതി മുറിയില്‍ കയറിയതാണ് പൊല്ലാപ്പായത്.
പറവൂര്‍ ബാര്‍ അസോസിയേഷന് പരിസരത്ത് വോട്ടഭ്യര്‍ഥിച്ച് എത്തിയതിനിടക്കാണ് സമീപത്തെ അഡീഷണല്‍ സബ് കോടതി മുറിയിലേക്ക് കണ്ണന്താനം കയറിച്ചെന്നത്.
കേസിനെത്തിയവരും അഭിഭാഷകരും മാത്രമായിരുന്നു ഈ സമയം കോടതി മുറിയിലുണ്ടായിരുന്നത്. ജഡ്ജി കോടതിയില്‍ ഉണ്ടായിരുന്നില്ല. കണ്ണന്താനത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുന്നകാര്യം പരിശോധിക്കുമെന്ന് ബാര്‍ അസോസിയേഷന് അറിയിച്ചു.
എന്നാല്‍ കോടതിയില്‍ കയറിയതല്ലാതെ വോട്ടഭ്യര്ഥിച്ചിട്ടില്ലെന്നാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ നല്കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."