വെന്തുരുകുന്ന ചൂടിലും പാഴായി കുടിവെള്ളം
തലശ്ശേരി: വെന്തുരുകുന്ന ചൂടിലും നഗരമധ്യത്തില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് പതിവാകുന്നു. കടുത്തവേനല്‍ അനുഭവപ്പെടുമ്പോഴാണ് ദിവസങ്ങളായി രമാദേവിമന്ദിരം റോഡില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. സമീപത്തുള്ള നൂറുകണക്കിനാളുകള്‍ക്ക് ലഭിക്കേണ്ട വെള്ളമാണ് അധികൃതരുടെ അനാസ്ഥകാരണം പാഴാകുന്നത്. സമീപത്തുള്ളവര്‍ നിരവധി തവണ വാട്ടര്‍ അതോറിറ്റിക്ക് പരാതിനല്‍കിയിട്ടും അറ്റകുറ്റപ്രവൃത്തിക്കായി ഇതുവരെ വന്നില്ലെന്നാണ് ആക്ഷേപം.
ഒരാഴ്ചയിലേറെയായി പൈപ്പ് പൊട്ടികുടിവെള്ളം പാഴാകുന്നു. ദിവസം കഴിയുംതോറും ലിറ്റര്‍ കണക്കിന് കുടിവെള്ളമാണ് ഉപയോഗശൂന്യമാവുന്നത്. നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടിക്കിടക്കുകയാണ്. മിക്ക സ്ഥലങ്ങളിലും മാസങ്ങള്‍ പിന്നിട്ടാണ് അറ്റകുറ്റപ്രവൃത്തി പൂര്‍ത്തിയാക്കുന്നതെന്നാണ് ആക്ഷേപം.
വരും ദിവസങ്ങളില്‍ കുടിവെള്ളം ക്ഷാമം രൂക്ഷമാകുമെന്നിരിക്കെയാണ് ഉള്ള വെള്ളം സംരക്ഷിക്കാന്‍ കഴിയാത്തവിധം പാഴാക്കികളയുന്നത്. തലശ്ശേരി പ്രദേശങ്ങളില്‍ കുടിവെള്ളം ലഭ്യമാകാത്ത നിരവധി കോളനികുടുംബങ്ങളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."