നൈപുണ്യ പഠനം വഴി വിദ്യാര്‍ഥികള്‍ സമൂഹത്തിന്റെ സമ്പത്താകണം: ഡോ. ബാബു സെബാസ്റ്റ്യന്‍
അതിരമ്പുഴ: യുവതലമുറ വിവിധ മേഖലകളിലെ തോഴില്‍ സാധ്യതകള്‍ മുന്നില്‍ കണ്ട്, നൈപുണ്യ പഠനം വഴി സമൂഹത്തിന്റെ സമ്പത്തായി മാറണമെന്ന് മഹാത്മാഗാന്ധി സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ : ബാബു സെബാസ്റ്റ്യന്‍ അഭിപ്രായപ്പെട്ടു.
നൈപുണ്യ വികസനം സര്‍വകലാശാലാ തലത്തില്‍ ബിരുദ കോഴ്‌സുമായി സംയോജിപ്പിക്കുന്ന സര്‍ക്കാര്‍ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മണര്‍കാട് സെന്റ് മേരീസ് കോളജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴില്‍ ഈ പദ്ധതി പ്രകാരം 26ല്‍ പരം കോളജുകളില്‍ അധിക നൈപുണ്യ വികസന കോഴ്‌സുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓരോ കോളജിലും 30 വിദ്യാര്‍ഥികള്‍ക്കാണ് ഈ പദ്ധതി പ്രകാരം പ്രവേശനം നല്‍കുന്നത്. സര്‍വകലാശാലയും സംസ്ഥാന സര്‍ക്കാരും നല്‍കുന്ന സംയുക്ത സര്‍ട്ടിഫിക്കേഷന്‍, ഈ പദ്ധതിയുടെ സവിശേഷതയാണ്.
ചടങ്ങില്‍ ഡോ. എസ് രാജു കൃഷ്ണന്‍ അധ്യക്ഷനായി. ഡോ. പുന്നന്‍കുര്യന്‍ വേങ്കടത്ത്, ബിനോജ് എബ്രഹാം, അജു മാത്യൂ, ചിത്രലേഖ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."