HOME
DETAILS

ഷാബുവിന്റെ മരണം: പ്രതികളെ തെളിവെടുപ്പിനെത്തിച്ചു

  
backup
April 19 2017 | 19:04 PM

%e0%b4%b7%e0%b4%be%e0%b4%ac%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3


ഏറ്റുമാനൂര്‍: കുടിവെള്ള ലോറിക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ലോറി ഡ്രൈവര്‍ കാണക്കാരി ചിറ്റേക്കാട്ട് കിഴക്കേതില്‍ ഷാബു സി.എസ് (44) മരിക്കാനിടയായ സംഭവത്തില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവിനെയും സഹായിയെയും പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
കോണ്‍ഗ്രസ് ഉഴവൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റായ കാണക്കാരി ചീക്കപ്പാറയില്‍ ജോണ്‍സന്‍ (54), ജോണ്‍സന്റെ ലോറിയുടെ ഡ്രൈവറും സഹായിയുമായ കാണക്കാരി മനീഷ്ഭവനില്‍ മണി (62) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളെ കടുത്തുരുത്തി സി.ഐ കെ.പി തോംസന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ബുധനാഴ്ച ഉച്ചയോടെ വെമ്പള്ളിയിലും സംഭവസ്ഥലത്തും എത്തിച്ച് തെളിവെടുത്തു. ജോണ്‍സന്റെ ലോറിയും പൊലിസ് കസ്റ്റഡിയില്‍ എടുത്തു.
ഇരുവരും ചില കേസുകളില്‍ പ്രതിസ്ഥാനത്ത് വന്നിരുന്നുവെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ട് തലേന്ന് വൈകിട്ടും ജോണ്‍സണും ഷാബുവും തമ്മില്‍ വാക്കേറ്റമുണ്ടായി എന്നും ഇനി വെള്ളമെടുക്കാന്‍ വന്നാല്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയിരുന്നുവെന്നും ഷാബുവിന്റെ ബന്ധുക്കള്‍ പറയുന്നു.കുറവിലങ്ങാടിനടുത്ത് വെമ്പള്ളിയില്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കുടിവെള്ളം വില കുറച്ച് വില്‍ക്കുന്നതിനെ പറ്റിയുണ്ടായ വാക്കേറ്റമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. വെമ്പള്ളി നടുക്കവലയ്ക്ക് സമീപം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണി ചാത്തന്‍ചിറയുടെ കിണറ്റില്‍ നിന്നും വില്‍പ്പനക്കായി വെള്ളം കൊണ്ടു പോകാനെത്തിയതായിരുന്നു ജോണ്‍സനും മരിച്ച ഷാബുവും.
കാണക്കാരി പഞ്ചായത്തില്‍ കുടിവെള്ളം എത്തിക്കുന്നതിന് കരാറെടുത്തയാളുടെ ലോറിയിലെ ഡ്രൈവറാണ് ഷാബു. വാക്കേറ്റത്തെ തുടര്‍ന്നുണ്ടായ മര്‍ദ്ദനത്തില്‍ തടികഷണം കൊണ്ട് തലയ്‌ക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമായതെന്ന് പൊലിസ് പറഞ്ഞു.
മര്‍ദനമേറ്റ ശേഷം വെള്ളമെടുക്കാതെ സ്ഥലം വിട്ട ഷാബു നൂറ് മീറ്ററോളം വാഹനം ഓടിച്ച ശേഷം ലോറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ലോറിയില്‍ കുഴഞ്ഞുവീണ ഷാബുവിനെ നാട്ടുകാരും പൊലിസും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  22 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  22 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  22 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  22 days ago
No Image

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Kerala
  •  22 days ago
No Image

Career in Canada: കാനഡ നോക്കുന്നുണ്ടോ? 2025ല്‍ ഏറ്റവും ഡിമാന്റുള്ള ജോലികള്‍ ഇവയാണ്

Abroad-career
  •  22 days ago
No Image

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി പോളിങ് ശതമാനം; 70 കടന്ന ആശ്വാസത്തിൽ യു.ഡി.എഫ്  

Kerala
  •  22 days ago
No Image

വനിത സിവില്‍ പൊലിസ് ഓഫിസറെ എസ്‌ഐ പീഡിപ്പിച്ചു; വീട്ടിലെത്തിയും ഉപദ്രവിച്ച ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  22 days ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും

Kerala
  •  22 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: ഫാറൂഖ് കോളജ് അധികൃതരുടെ മൗനം സംശയാസ്പദമെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി

Kerala
  •  22 days ago