HOME
DETAILS
MAL
ലഹരി വസ്തുക്കള്‍ പിടികൂടി
backup
July 14 2016 | 00:07 AM
വണ്ടൂര്‍: സ്റ്റേഷനറിക്കടയുടെ മറവില്‍ പാന്‍ ഉല്‍പ്പന്നങ്ങള്‍ വില്പന നടത്തിയ ആളെ വണ്ടൂര്‍ പൊലിസ് പിടികൂടി. ശാന്തിനഗര്‍ തോട്ടിങ്ങല്‍ മുസ്തഫ (59)യാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് കടക്കു പുറകില്‍ ചാക്കില്‍ കെട്ടി ഒളിപ്പിച്ച പാന്‍ ഉല്പന്നങ്ങള് കണ്ടെത്തിയത്. ഇടനിലക്കാര്‍ വഴി നിലമ്പൂര്‍ വഴിക്കടവില്‍ നിന്നും എത്തിക്കുന്ന വസ്തുക്കള്‍ ഉയര്‍ന്ന വിലക്കാണ് വിറ്റഴിക്കുന്നത്. 12രൂപയുടെ പാന്‍ മസാല പാക്കറ്റുകള്‍ 35 രൂപക്കാണ് വില്പന.
പാന്‍ മസാലകള്‍ വില്പന നടത്തിയതിന് മുന്‍പും ഇയാള്‍ പിടിയിലായിട്ടുണ്ട്. വണ്ടൂര്‍ എസ്.ഐ.എസ്.ആര് സനീഷ്, ജോര്‍ജ് ചെറിയാന്, ടി. പി മുസ്ഥഫ, എം.വിനയദാസ്, കെ.ടി ശ്രീജിത്, ജാഫര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."