HOME
DETAILS
MAL
വോട്ട് കാക്കാന്‍ മുരളീധരനും ജയരാജനും ഇറങ്ങി
backup
March 29 2019 | 06:03 AM
ചൊക്ലി: കത്തുന്ന വെയിലിനെ വകവയ്ക്കാതെ വടകര ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥികളുടെ പടയോട്ടം. മുല്ലപ്പള്ളിയിലൂടെ പിടിച്ചെടുത്ത കടത്തനാട് നിലനിര്‍ത്താന്‍ കെ. മുരളീധരനും രണ്ടുതവണ കൈവിട്ട ഇടതുകോട്ട കാക്കാന്‍ പി. ജയരാജനുമാണ് ഇന്നലെ കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലങ്ങളില്‍ പ്രചാരണത്തിനിറങ്ങിയത്.
യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന് കൂത്തുപറമ്പ് മണ്ഡലത്തിലെ മുണ്ടത്തോട്, കടവത്തൂര്‍, പെരിങ്ങത്തൂര്‍, പാറാട്, പാനൂര്‍, കരിയാട് പ്രദേശത്ത് വീടുകള്‍ കയറിയും കോളജുകള്‍ സന്ദര്‍ശിച്ചും പര്യടനം നടത്തി. കോളജുകളില്‍ കന്നി വോട്ടില്‍ ഉന്നമിട്ടും വീട്ടില്‍ വിശ്രമിക്കുന്ന വയോധികരെ സന്ദര്‍ശിച്ചുമായിരുന്നു മുരളീധരന്റെ പര്യടനം.
ഇന്നലെ രാവിലെ ചമ്പാട് നിന്നു മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്ത പി. ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണം രാത്രിയോടെ നള്ളച്ചേരിയില് സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."