പൂഞ്ഞാര്‍ ഗവ.എല്‍.പി സ്കൂള്‍ നവീകരണത്തിന് 50 ലക്ഷം അനുവദിച്ചു: പി.സി ജോര്‍ജ്
ഈരാറ്റുപേട്ട : പൂഞ്ഞാര്‍ ഗവ. എല്‍.പി സ്കൂളിന്റെ നവീകരണത്തിനായി 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.സി ജോര്‍ജ് എം.എല്‍.എ അറിയിച്ചു. 1901-ല്‍ പൂഞ്ഞാര്‍ രാജകുടുംബം സ്ഥാപിച്ചതാണ് പ്രസ്തുത സ്കൂള്‍ പിന്നീട് ഇത് സര്‍ക്കാരിന് കൈമാറുകയായിരുന്നു.
വിദ്യാഭ്യാസരംഗത്ത് ഒരുനൂറ്റാണ്ട് പിന്നിട്ട പൂഞ്ഞാര്‍ ഗവ. എല്‍.പി സ്കൂള്‍ നിയോജകമണ്ഡലത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനമാണ്. സ്കൂളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനും പുതിയ ബ്ലോക്ക് നിര്‍മിക്കുന്നതിനുമായാണ് തുക അനുവദിച്ചിരിക്കുന്നത്.
പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കോട്ടയം ജില്ലയിലെ മികച്ച സ്കൂളുകളില്‍ ഒന്നായ ഈ സ്കൂളിന്റെ നവീകരണം മേഖലയിലെ വിദ്യാഭ്യാസരംഗത്തിന് പുത്തന്‍ ഉണര്‍വ്വ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം കോരുത്തോട് പനയ്ക്കച്ചിറ ഗവ. ഹൈസ്കൂളിന്റെ നവീകരണ പ്രവര്‍ത്തികള്‍ക്കായി ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും പി.സി ജോര്‍ജ് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."