ജില്ലയില്‍ ഗാര്‍ഹിക പീഡനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
കോട്ടയം: ജില്ലയില്‍ ഗാര്‍ഹിക പീഡനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മദ്യപിച്ചിട്ടുള്ള അതിക്രമങ്ങള്‍, സ്ത്രീധന ലൈംഗീക പീഡനങ്ങള്‍ തുടങ്ങി സ്ത്രീകള്‍ക്കെതിരെ നിരവധി പരാതികളാണു വനിതാ പ്രൊട്ടക്ഷന്‍ ഓഫിസില്‍ കുന്നുകൂടുന്നത്.
2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 590 കേസുകളാണ് വനിതാ പ്രൊട്ടക്ഷന്‍ ഓഫിസില്‍ എത്തിയത്.
അതില്‍ 485 കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കുകയും 105 കേസുകള്‍ കോടതിയ്ക്കുകൈമാറുകയും ചെയ്തു.
വനിതാ പ്രൊട്ടക്ഷന്‍ ഓഫിസില്‍ സ്ത്രീകള്‍ക്കെതിരേയുള്ള പരാതി ലഭിച്ചാല്‍ അതിനെക്കുറിച്ച് റിപ്പോര്‍ട്ട് ആദ്യം തയാറാക്കും.
തുടര്‍ന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പിന്നീട് മൂന്ന് ദിവസത്തിനുള്ളില്‍ പരാതിയുമായി ബന്ധപ്പെട്ടവരെ നോട്ടീസ് നല്‍കി വിളിപ്പിക്കുകയാണ് ചെയ്യുന്നത്.
അതിനു ശേഷം വിചാരണ നടത്തും. വിചാരണയ്ക്കു ശേഷം കൗണ്‍സിലിംഗ് വഴി തീര്‍പ്പാക്കാവുന്ന കേസുകള്‍ കോട്ടയം ജനറല്‍ ആശുപത്രിയിലെ ഹോമിക കൗണ്‍സിലര്‍ സെന്ററിനും കുറിച്ചി ഹോമിയോ ആശുപത്രിയിലെ സീതാലയത്തിനും കൈമാറും. പിന്നീട് കൗണ്‍സലിങ് സെന്ററുകളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടര്‍നടപടി സ്വീകരിക്കുകയാണ് പതിവ്.
സ്വന്തം ഭര്‍ത്താവില്‍നിന്നും ക്രൂരമായ ലൈംഗീകാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകളാണ് അധികവും പരാതിയുമായി എത്താറുള്ളതെന്നും, സ്ത്രീയുടെ ചെറുപ്പം കാലം മുതലേ ഇത്തരത്തിലുള്ള അതിക്രമങ്ങളെ ചെറുക്കാനുള്ള ബോധവത്ക്കരണം മാതാപിതാക്കള്‍ നല്‍കണമെന്ന് ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫിസര്‍ പി.എന്‍ ശ്രീദേവി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."