വേനല്‍ച്ചൂടിലെ വൈദ്യുതി മുടക്കം ജനത്തെ വലച്ചു
ഈരാറ്റുപേട്ട: പകല്‍ കൊടുംചൂടിനു പുറമേ വൈദ്യുതി മുടക്കവും ജനജീവിതം ദുസഹമാക്കുന്നു. 36 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയ ഈരാറ്റുപേട്ട മേഖല ഇന്നലെ അറ്റകുറ്റപ്പണികളുടെ പേരില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതിയും മുടങ്ങി. ഇതോടെ ഉച്ചമുതല്‍ നഗരത്തില്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ നല്ല ചൂടായിരുന്നു. പകല്‍ തുടര്‍ച്ചയായി വൈദ്യുതി മുടങ്ങിയത് നഗരത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി.
ഓഫിസുകളിലും വിവിധ സ്ഥാപനങ്ങളിലും ജോലി ചെയ്യാന്‍ പോലും കഴിയാത്തവിധം ഉഷ്ണവും ചൂടുമാണ്. ചൂടേറിയ സമയങ്ങളില്‍ വൈദ്യുതിയും നിലയ്ക്കുന്നതോടെ കെട്ടിടങ്ങള്‍ക്കുള്ളില്‍ ഇരിക്കാന്‍ കഴിയാതെ ജനം തണലും കാറ്റും തേടി പുറത്തിറങ്ങുന്ന കാഴ്ചയാണ്. വൈകിട്ട് ആറിനുശേഷവും പല തവണ വൈദ്യുതി മുടക്കം പതിവാണ്. ദിവസത്തില്‍ ഏറിയ സമയവും വൈദ്യുതിയില്ല. ഉച്ചയ്ക്ക് 12നു ശേഷവും സന്ധ്യയ്ക്ക് ആറിനുശേഷവുമുള്ള വൈദ്യുതി മുടക്കമാണ് ജനങ്ങളെ വലയ്ക്കുന്നത്.
ചൂടു കൂടുതലുള്ള സമയത്തും വെളിച്ചം ആവശ്യമുള്ള സമയത്തും വൈദ്യുതി മുടങ്ങുന്നത് ജനജീവിതത്തെ തന്നെ ബാധിക്കുന്നു. വൈദ്യുതി മുടക്കം പതിവായതോടെ വൈദ്യുതിയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും താളം തെറ്റി. പതിവായ വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."