HOME
DETAILS
MAL
യു.എസില്‍ കൊവിഡ് ഭേദമായയാള്‍ക്ക് ആശുപത്രി ബില്‍ 11 ലക്ഷം ഡോളര്‍
backup
June 15 2020 | 04:06 AM
വാഷിങ്ടണ്‍: അമേരിക്കയില്‍ കൊവിഡ് ഭേദമായ വയോധികന് ലഭിച്ച ആശുപത്രി ബില്‍ എത്രയെന്നു കേട്ടാല്‍ ആരുമൊന്ന് ഞെട്ടും! 11 ലക്ഷം ഡോളര്‍ (8.35 കോടി രൂപ). മൈക്കല്‍ ഫ്ളോര്‍ എന്ന 70കാരനാണ് ആശുപത്രിയില്‍നിന്ന് ഇത്രയും തുകയുടെ ബില്ല് ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ച് നാലിനാണ് ഫ്ളോര്‍ കൊവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിച്ചത്. 62 ദിവസം ചികില്‍സയില്‍ കഴിയേണ്ടിവന്ന ഫ്ളോര്‍ മരണത്തിന്റെ വക്കോളമെത്തിയാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. മരണമുറപ്പായ ഫ്ളോറിന് അവസാനമായി ഭാര്യയോടും മക്കളോടും സംസാരിക്കാന്‍ നഴ്സുമാര്‍ ഫോണ്‍ കൈമാറിയിരുന്നു. എന്നാല്‍, അവസാനം അദ്ഭുതകരമായി ഇയാള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുകയായിരുന്നു.
മെയ് അഞ്ചിന് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായ ഫ്ളോറിന് 181 പേജുള്ള ആശുപത്രി ബില്ലാണ് ലഭിച്ചതെന്ന് സിയാറ്റില്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. അതില്‍ കാണിച്ച ആകെ തുക 11,22,501 ഡോളറായിരുന്നു.
ഐ.സി.യു ചാര്‍ജായി ദിവസവും 9,736 ഡോളറാണ് ഈടാക്കിയത്. 29 ദിവസത്തെ വെന്റിലേറ്ററിന് 82,000 ഡോളറും ഐസൊലേഷനില്‍ കഴിഞ്ഞതിന് 4,09,000 രൂപയും രണ്ടുദിവസത്തെ തീവ്ര പരിചരണത്തിന് ഒരുലക്ഷത്തോളം ഡോളറും ഈടാക്കി. അതേസമയം, രോഗി മുതിര്‍ന്ന പൗരന്മാര്ക്കുള്ള സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നിരുന്നതിനാല്‍ സ്വന്തം കൈയില്‍നിന്ന് പണം ചെലവാക്കേണ്ടിവന്നില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ലോകത്ത് ആരോഗ്യപരിരക്ഷയ്ക്ക് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."