HOME
DETAILS
MAL
നൈജീരിയയില്‍ ഐ.എസ് ആക്രമണം; 60 മരണം
backup
June 15 2020 | 04:06 AM
അബുജ: ബൊക്കൊ ഹറം ആക്രമണം ശക്തമായ നൈജീരിയയില്‍ സര്‍ക്കാരിന് ഇടിത്തീയായി ഐ.എസ് ആക്രമണവും. ശനിയാഴ്ച ബോര്‍ണോ സംസ്ഥാനത്തെ മോന്ഗുനോയിലും ഗാന്സായിയിലുമായി നടന്ന രണ്ട് ആക്രമണങ്ങളിലായി 20 പട്ടാളക്കാരുള്‍പ്പെടെ 60 പേരാണ് കൊല്ലപ്പെട്ടത്. നൂറിലേറേ പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഏതാനും ദിവസം മുന്‍പാണ് ഗുബിയോ ഗ്രാമത്തില്‍ 81 ഗ്രാമീണരെ ഭീകരര്‍ വെടിവച്ചു കൊന്നത്.
മോന്ഗുനോയില് റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെ ശക്തമായ ആയുധങ്ങളുമായാണ് അക്രമികള്‍ എത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നിരവധി എന്‍.ജി.ഒകളുടെ കേന്ദ്രമാണ് മോന്ഗുനോ. മൂന്നു മണിക്കൂറോളം പ്രദേശത്തെ വിറപ്പിച്ച ഭീകരരുടെ വെടിവയ്പിലും ആക്രമണത്തിലും 20 സൈനികരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ ഗ്രാമീണര്‍ക്ക് പരുക്കേറ്റു. പ്രദേശത്തെ യു.എന്‍ സേവനകേന്ദ്രം അക്രമികള്‍ അഗ്നിക്കിരയാക്കി. സമീപത്തെ പൊലിസ് സ്റ്റേഷനും കത്തിച്ചു.
ഏതാണ്ട് ഇതേ സമയത്താണ് ഗാന്സായിയിലും ഭീകരര്‍ എത്തിയത്. മോട്ടോര്‍ ബൈക്കുകളിലും പിക്കപ്പ് ട്രക്കുകളിലുമെത്തിയ അക്രമികള്‍ നടത്തിയ വെടിവയ്പില്‍ അവിടെ 40 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. നിരവധിപേര്‍ക്ക് പരുക്കേറ്റു. രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത ഐ.എസ് ഗുബിയോ ഗ്രാമത്തില്‍ വെടിവയ്പ് നടത്തിയതും തങ്ങളാണെന്ന് അവകാശപ്പെട്ടു. ഐ.എസ്-ബൊക്കോ ഹറം ആക്രമണത്തില്‍ നൈജീരിയയില്‍ ഇതുവരെ ആയിരക്കണക്കിനു പേരാണ് കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിനു പേര് വീടും സ്വത്തുമുപേക്ഷിച്ച് പലായനം ചെയ്യുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."