HOME
DETAILS
MAL
സാമൂഹിക അകലം പാലിക്കാതെ മന്ത്രി; മധ്യപ്രദേശില്‍ വിവാദം
backup
June 15 2020 | 04:06 AM
ഭോപ്പാല്‍: കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ നിലനില്‍ക്കേ, മധ്യപ്രദേശില്‍ മന്ത്രി സാമൂഹിക അകലം പാലിക്കാതെ ചടങ്ങില്‍ പങ്കെടുത്തത് വിവാദമായി. ബി.ജെ.പി നേതാവും മധ്യപ്രദേശിലെ മന്ത്രിയുമായ ഗോവിന്ദ് സിങ് രാജ്പുതാണ് രഹാത്ഗഢിലെ ഒരു പരിപാടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പങ്കെടുത്തത്.
48കാരനായ മന്ത്രി നിരവധി ആളുകള്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും മാസ്ക് ധരിച്ചിട്ടുമില്ല. ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നയാളാണ് ഗോവിന്ദ് സിങ് രാജ്പുത്. കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന ഇദ്ദേഹം രാജിവച്ചിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെവീണ് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ മന്ത്രിസ്ഥാനം ലഭിച്ചു. ഇവിടെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹമാകും ബി.ജെ.പി സ്ഥാനാര്‍ഥി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."