വെള്ളക്കെട്ടില്‍ കുടുങ്ങി പുലാമന്തോള്‍ ഭൂതത്താന്‍കെട്ട് കടവ് നിവാസികള്‍
കൊളത്തൂര്‍: പുലാമന്തോള്‍ അങ്ങാടിയുടെ പുഴയോട് ചേര്‍ന്ന കിടക്കുന്ന ഭൂതത്താന്‍കെട്ട് കടവിലെ വെള്ളക്കെട്ടിന് ശമനമാകുന്നില്ല. ഇരുപതോളം കുടുംബങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്താണീ ദുരവസ്ഥ.
വെള്ളക്കെട്ടിന് പരിഹാരം തേടി പ്രദേശവാസികള്‍ അധികൃതരെയെല്ലാം സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തില്‍ പുലാമന്തോള്‍ അങ്ങാടിയിലെ പഴയ അടക്കാ മാര്‍ക്കറ്റിനോട് സമീപത്തുകൂടി ഇങ്ങോട്ടുള്ള റോഡില്‍ കുറച്ചുഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയിരുന്നു.
എന്നാല്‍ പുലാമന്തോള്‍ ടൗണില്‍ പെയ്യുന്ന മഴവെള്ളവും മാലിന്യവും മുഴുവന്‍ കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്തുകൂടെ കുത്തിയൊലിച്ച് താഴ്ന്നഭാഗമായ ഭൂതത്താന്‍കെട്ട് കടവ് ഭാഗത്ത് കെട്ടികിടക്കുകയാണ്. വെള്ളക്കെട്ട് കാരണം കൊതുക് പെരുകിയതും ഇവര്‍ക്ക് തീരാദുരിതമായിരിക്കുകയാണ്. റോഡിന്റെ പുഴ വരെയുള്ള ബാക്കി വരുന്ന ഭാഗം കൂടി കോണ്‍ഗ്രീറ്റ് ചെയ്ത് വെള്ളം പുഴയിലേക്ക് ഒഴുകുന്ന താരത്തിലാക്കിയാല് തീരുന്ന പ്രശ്നമേ ഇവിടെയുള്ളു. ഈ റോഡ് പുഴയിലേക്ക് നീട്ടുന്നത് കൊണ്ട് കടവ് കടന്നെത്തുന്ന കണ്ടേങ്കാവ് നിവാസികള്‍ക്കും വലിയ പ്രയോജനമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."