ഡിജിറ്റല്‍ ക്ലാസ്റൂമിന്റെ അനുഭവങ്ങള്‍ നേരിട്ടറിഞ്ഞ് രക്ഷിതാക്കള്‍
മുക്കം: പൊതുവിദ്യാഭ്യാസ രംഗത്തെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഡിജിറ്റല്‍ ക്ലാസ്റൂമിന്റെ അനുഭവങ്ങള്‍ നേരിട്ടറിഞ്ഞ് രക്ഷിതാക്കള്‍. കൊടിയത്തൂര്‍ പി.ടി.എം ഹയര്‍ സെക്കന്‍ഡറി സകൂളിലാണു രക്ഷിതാക്കളുടെ ക്ലാസുതല യോഗം ഡിജിറ്റല്‍ ഉപകരണങ്ങളുടെ സൗകര്യത്തോടെ സംഘടിപ്പിച്ചത്.
സര്‍ക്കാര്‍ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ചുവടുപിടിച്ച് ആദ്യ ഘട്ടത്തില്‍ തന്നെ 47 ക്ലാസ്മുറികളും ഡിജിറ്റല്‍വല്‍ക്കരണം നടത്തിയ ഏക വിദ്യാലയമാണ് പി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.
ഗ്രേസ് മാര്‍ക്കോടുകൂടി സര്‍ക്കാര്‍ നടപ്പാക്കുന്ന ലിറ്റില്‍ കൈറ്റ്സ് ക്ലബിനും പി.ടി.എമ്മില്‍ യൂനിറ്റ് അനുവദിച്ചിട്ടുണ്ട്. ക്ലബിന്റെ ഉദ്ഘാടനം ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കെ.ജെ പോള്‍ നിര്‍വഹിച്ചു. പ്രധാനാധ്യാപകന് ജി. സുധീര്‍ അധ്യക്ഷനായി. മാസ്റ്റര്‍ ട്രെയിനര്‍ നൗഫല്‍, കെ. മറിയുമ്മ കുട്ടി, ഇ.ടി മജീദ്, നൂറുദ്ദീന്‍ മംഗലശ്ശേരി, പി.ടി നാസര്‍, പി. സിന്ധു, നിസാം കാരശ്ശേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."