HOME
DETAILS
MAL
പാക് ഷെല്ലാക്രമണം: കശ്മിരില്‍ സൈനികന് വീരമൃത്യു
backup
June 15 2020 | 04:06 AM
ശ്രീനഗര്‍: ജമ്മു കശ്മിരില്‍ പൂഞ്ചില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. സംഭവത്തില്‍ രണ്ടു സൈനികര്‍ക്കു പരുക്കേറ്റിട്ടുമുണ്ട്. ഷാഹ്പൂര്‍-കര്‍നി സെക്ടറില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആക്രമണം. സംഭവത്തെ തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ആക്രമണത്തില്‍ മൂന്നു പേര്‍ക്കു പരുക്കേല്‍ക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാള്‍ മരിച്ചു. തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചടിയില്‍ പാകിസ്താന് ഭാഗത്തും നാശനഷ്ടമുണ്ടായതായാണ് വിവരം. മോര്‍ട്ടാര്‍ ഷെല്‍ ആക്രമണത്തില്‍ ചില വീടുകള്‍ തകര്‍ന്നിട്ടുമുണ്ട്. പൂഞ്ചിലും രാജൗരിയിലുമായി ഈയിടെ നടന്ന ആക്രമണങ്ങളില്‍ മാത്രം മൂന്നു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
കശ്മിരില്‍ വിവിധയിടങ്ങളില്‍ നിലവില്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ടെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. അതേസമയം, കുല്‍ഗാമില്‍ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."