HOME
DETAILS
MAL
കൈയേറ്റങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു
backup
April 19 2017 | 19:04 PM
തൊടുപുഴ: മൂന്നാര്‍ കൈയേറ്റങ്ങളെ സംബന്ധിച്ചുള്ള പട്ടിക തയ്യാറാക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇടുക്കി കലക്ടറേറ്റില്‍ ചേര്‍ന്നു. കൂടുതല്‍ ഉദ്യോഗസ്ഥരെ ലഭ്യമാക്കിയാല്‍ കയ്യേറ്റത്തിനെതിരെയുള്ള നടപടികള്‍ വേഗത്തിലാക്കാനാവുമെന്ന് ജില്ലാ കലക്ടര്‍ ജി ആര് ഗോകുല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വെള്ളിയാഴ്ച മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
അവിടെ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ട് യോഗം തയ്യാറാക്കി. യോഗം ആരംഭിക്കുന്നതിന് മുമ്പ് ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനുമായി കലക്ടര്‍ ചേമ്പറിനുള്ളില്‍ രഹസ്യ ചര്‍ച്ച നടത്തി. എന്നാല്‍ പൊതുവായ ചില കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തതെന്ന് സബ് കലക്ടര്‍ പറഞ്ഞു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."