തീയില്‍ പുകഞ്ഞ്...
കണ്ണൂര്‍: ഈ വര്‍ഷം തുടക്കം തന്നെ കണ്ണൂരില്‍ അഗ്നിശമന സേനയുടെ നമ്പറിലേക്ക് വിളി വന്നത് മൊത്തം 225ലധികം കോളുകള്‍. ഇതില്‍ കൂടുതലും വന്നത് തീപിടിത്തവുമായി ബന്ധപ്പെട്ട്. മൂന്നു മാസത്തിനുള്ളില്‍ 132 തീപിടിത്ത സംഭവങ്ങളാണ് കണ്ണൂര്‍ ഫയര്‍ സ്റ്റേഷന്‍ പരിധിയില്‍ മാത്രം ഉണ്ടായത്. കണ്ണൂര്‍ അഗ്നിശമന സേനയുടെ സ്റ്റേഷന്‍ പരിധി 15 കിലോ മീറ്റര്‍ വരെയാണ്. 93ലധികം കോളുകളാണ് അഗ്നിബാധയല്ലാത്ത മറ്റ് അപകടങ്ങളുമായി ബന്ധപ്പെട്ടു ഈ വര്‍ഷം വന്നത്. ഒരു മാസത്തില്‍ 50 മുതല്‍ 60 വരെ അപകടങ്ങള്‍ വരുന്ന കണക്കിനാണ് ഇത്തവണ ഇത്രയധികം അപകട വിളികള്‍ സേനയില്‍ എത്തിയത്.
ഈ ചുറ്റളവില്‍ കഴിഞ്ഞ വര്‍ഷം തീപിടിത്തങ്ങള്‍ കൂടുതലായിരുന്നു. എന്നാല്‍ ചൂട് വര്‍ധിക്കുന്നതിനുസരിച്ച് ഇനിയും അപകട സാധ്യതകള്‍ വര്‍ധിക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറുമാസം ഉദ്യോഗസ്ഥര്‍ക്കു സമാധാനത്തില്‍ ഇരിക്കാന്‍ സാധിക്കില്ലയെന്നതാണ് സത്യം. മൈതാനങ്ങളിലും വരണ്ട കാടുകളിലും കൃഷിസ്ഥലങ്ങളിലും കടകള്‍ക്കുമായി അഗ്നിബാധയുണ്ടാകുന്നത് പതിവാണ്. മരപ്പീടികയും തുണിക്കടയും ഉള്‍പ്പെടെ പലയിടത്തും ഷോര്‍ട്ട് സര്‍ക്യൂട്ട് മുഖേനയാണ് അഗ്നിബാധയുണ്ടാകുന്നത്. നിരന്തരം ഉണ്ടാകുന്ന തീപിടിത്തം മുഖേന അഗ്നിശമന സേനയ്ക്ക് ഉറക്കമില്ല. ചൂട് വര്‍ധിച്ച് വരുന്നതോടെ വരണ്ട പ്രദേശങ്ങളിലും മാലിന്യം കൂട്ടിയിട്ട സ്ഥലങ്ങളിലുമാണ് അഗ്നിബാധ കൂടുതല്‍. സിഗരറ്റ് വലിച്ചെറിയുമ്പോഴും നട്ടുച്ചകളില്‍ കൂട്ടിയിട്ട മാലിന്യത്തില്‍ തീയിടുമ്പോഴുമാണ് ഉണക്ക പുല്ലുകളുള്ള മൈതാനങ്ങളില്‍ തീപടരുന്നത്. ഉണങ്ങിയ പുല്ലുകള്‍ക്കു പെട്ടെന്ന് തീപിടിത്തമുണ്ടാകുകയും അത് പടര്‍ന്ന് പിടിക്കുന്ന അവസ്ഥയുമാണ് ഇപ്പോള്‍. ചാല, കോയ്യോട്, പാടിക്കുന്ന് തുടങ്ങിയ ഉള്‍പ്രദേശങ്ങളിലെ കൃഷിസ്ഥലങ്ങളിലും മറ്റും തീയണക്കാനാണ് അഗ്നിശമന സേന ഏറെ ബുദ്ധിമുട്ടുന്നത്. കുന്നിന്‍ പ്രദേശമായ ഇവിടെ അഗ്നിശമന സേനയുടെ വാഹനങ്ങള്‍ എത്തിച്ചേരാന്‍ വളരെയേറെ പ്രയാസപ്പെടുകയാണ്. ഇടവഴികളിലും ടാറിങ് നടത്താത്ത പ്രദേശങ്ങളിലുമുള്ള കശുമാവിന്‍ തോട്ടങ്ങളില്‍ യഥാസമയം എത്തിച്ചേരുക എന്നത് പലപ്പോഴും അസാധ്യമാണ്. ഇങ്ങനെ കശുമാവിന്‍ തോട്ടങ്ങളിലും മറ്റു പുറംപോക്ക് ഭൂമിയിലും അഗ്നിബാധയുണ്ടാകുമ്പോള്‍ അടുത്തുള്ള ജലസ്രോതസ് ഉപയോഗപ്പെടുത്തി നാട്ടുകാരുടെ സഹായത്തോടെയാണ് സേന തീയണക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."