ഭരണകൂട ഭീകരത: കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാളെ പ്രതിഷേധ മാര്‍ച്ച്
തൊടുപുഴ: ഭരണകൂട ഭീകരവാഴ്ചക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നാളെ തൊടുപുഴയില്‍ പ്രതിഷേധമാര്‍ച്ചും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ചും പൊതുസമ്മേളനവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.
ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ സിപിഎമ്മും പോഷകസംഘടനകളും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെയും കെ.എസ്.യു. യൂത്ത് കോണ്‍ഗ്രസ്സ് ഭാരവാഹികളെയും ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുകയും സി.പി.എം നിര്‍ദ്ദേശപ്രകാരം ജാമ്യമില്ലാ വകുപ്പുപ്രകാരം കള്ളക്കേസുകളുടെ പരമ്പര പൊലിസ് സൃഷ്ടിച്ചുകൊണ്ടിരിക്കുകയുമാണ്. ഇത്തരം ഭരണകൂടഭീകരതയ്‌ക്കെതിരെയാണ് മാര്‍ച്ചും സമ്മേളനവും. നാളെ വൈകിട്ട് അഞ്ചു മണിയ്ക്ക് രാജീവ് ഭവനില്‍ നിന്നും ആരംഭിക്കുന്ന പ്രകടനം പഴയ ബസ്സ്റ്റാന്‍ഡില്‍ സമാപിക്കും.
പൊതുസമ്മേളനത്തില്‍ കെ.പി.സി.സി. വൈസ് പ്രസിഡന്റ് എ.കെ.മണി, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, മുന്‍ ഡിസി.സി. പ്രസിഡന്റ് റോയി കെ.പൗലോസ്, കോണ്‍ഗ്രസ്സ് നേതാക്കളായ ഇ.എം.ആഗസ്തി, എം.റ്റി.തോമസ്, പി.പി.സുലൈമാന്‍ റാവുത്തര്‍, എസ്. അശോകന്‍, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ റോയ് കെ പൗലോസ്, സി.പി. മാത്യു, എസ്. അശോകന്‍, ജാഫര്‍ഖാന്‍ മുഹമ്മദ്, എ.എം.ദേവസ്യ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."