HOME
DETAILS
MAL
ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന്
backup
July 05 2018 | 06:07 AM
കോഴിക്കോട്: പരമ്പരാഗതമായി തൊഴില്‍ ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ ബുദ്ധിമുട്ടിച്ച് ലാഭം കൊയ്യുന്ന വന്‍കിട മത്സ്യ മുതലാളിമാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മത്സ്യവിതരണ അനുബന്ധ തൊഴിലാളി യൂനിയന്‍ ഐ.എന്‍.ടി.യു.സി ജില്ലാ നേതൃത്വ കണ്വന്ഷന് ആവശ്യപ്പെട്ടു.
ഇതരസംസ്ഥാനങ്ങളില്‍നിന്നു വരുന്ന മത്സ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. അഡ്വ. എം. രാജന് ഉദ്ഘാടനം ചെയ്തു. കെ.എന്‍.എ അമീര്‍ അധ്യക്ഷനായി. വിമല്‍ രാജ്, രാജേഷ് കിണറ്റിന്‍കര, വി.ടി സുരേന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."