ക്ഷേത്രറോഡില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം
മുക്കം: ക്ഷേത്രറോഡില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. മുക്കം നഗരസഭയിലെ കാഞ്ഞിരമുഴി മാടച്ചാല്‍ ക്ഷേത്രത്തിലേക്കും കാഞ്ഞിരമുഴിയില്‍ നിന്നു തോട്ടത്തിന്കടവിലേക്കും പോകുന്ന റോഡിലാണു മദ്യപിച്ച ശേഷം കുപ്പികള്‍ വലിച്ചെറിഞ്ഞ് പൊട്ടിച്ചിട്ടിരിക്കുന്നത്. റോഡില്‍ കുപ്പിച്ചില്ലുകള്‍ നിറഞ്ഞതോടെ വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും പ്രയാസമാവുകയാണ്.
പ്രദേശത്ത് ആളൊഴിഞ്ഞ സമയങ്ങളില്‍ വാഹനങ്ങളില്‍ എത്തി മദ്യപിച്ച ശേഷം റോഡരികിലും തൊട്ടടുത്ത പറമ്പുകളിലും മദ്യക്കുപ്പികള്‍ വലിച്ചെറിയുകയാണു ചെയ്യുന്നത്. മുക്കം നഗരസഭയുടെ കീഴിലുള്ള റോഡ് ടാറിങ്ങോ അറ്റകുറ്റപ്പണികളോ നടത്തിയിട്ടു വര്ഷങ്ങളായിട്ടുമുണ്ട്. കനത്തമഴയില്‍ റോഡിലെ വലിയ കുഴികളില്‍ കെട്ടിക്കിടക്കുന്ന വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ഏറെ ദുരിതമാണ് സൃഷ്ടിക്കുന്നത്. ഇതോടൊപ്പമാണ് സാമൂഹികവിരുദ്ധരുടെ പ്രവര്‍ത്തനങ്ങളും നാട്ടുകാര്‍ക്കു ഇരട്ടിദുരിതമാകുന്നത്.
ക്ഷേത്രത്തിലേക്ക് വരുന്നവരും പ്രദേശത്തുള്ള നിരവധി കുടുംബങ്ങളും ആശ്രയിക്കുന്ന റോഡിനെ സംരക്ഷിക്കണമെന്നും പ്രദേശത്തു പൊലിസ് പട്രോളിങ് ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
സാമൂഹികവിരുദ്ധര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാടച്ചാല്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ മുക്കം പൊലിസിലും നഗരസഭയിലും പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."